വധുവിന്റെ ഫോട്ടോ എടുക്കുന്നതിനിടെ കാര്‍ ഇടിച്ച് കയറി ഫോട്ടോഗ്രാഫര്‍ മരിച്ചു; ഇടിയേറ്റ് യുവാവ്25 മീറ്റര്‍ ഉയരത്തിലേക്ക് തെറിച്ചു

ഹരിയാന: വിവാഹ ചടങ്ങില്‍ വധുവിന്റെ ഫോട്ടോ എടുക്കുന്നതിനിടെ കാര്‍ ഇടിച്ച് കയറി ഫോട്ടോഗ്രാഫര്‍ മരിച്ചു. റാനിയയിലെ അഭോലി ഗ്രാമവാസിയായ മല്‍ക്കിത് എന്ന അജയ് കുമാറാണ്(22) മരിച്ചത്. ഹരിയാനയിലെ സിര്‍സ ഹിസാര്‍ റോഡിലെ റിസോര്‍ട്ടിന് മുന്നിലാണ് അപകടം. വാഹനം ഇടിച്ച് ഇരുപത്തഞ്ചടിയോളം ഉയരത്തില്‍ തെറിച്ച ഫോട്ടോഗ്രാഫര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. വിവാഹ ശേഷം വധു വരന്റെ വീട്ടിലേക്ക് പോവുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് കാര്‍ യുവാവിനെ ഇടിച്ച് തെറിപ്പിച്ചത്.

അപകടമുണ്ടാക്കിയശേഷം നിര്‍ത്താതെ പോയ റിട്‌സ് കാറിന്റെ ഡ്രൈവറെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. ഫത്തേഹാബാദിലെ സന്ദീപാണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി; ലൈംഗിക ബന്ധത്തിനു വഴങ്ങണമെന്ന ആവശ്യം നിരാകരിച്ചപ്പോള്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മഞ്ചേശ്വരത്ത് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page