തൃശൂര്‍ പൂരം വെടിക്കെട്ടില്ല; കുടമാറ്റം 15 മിനിറ്റ് മാത്രം

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താന്‍ ധാരണയായി. ആഘോഷങ്ങളെല്ലാം ഒഴിവാക്കി പൂരം ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായി. സാധാരണ ഒരു മണിക്കൂര്‍ നേരമായിരുന്നു കുടമാറ്റം. പത്തില്‍ താഴെ കുടകള്‍ മാത്രമാണ് ഉണ്ടായിരിക്കുക

തൃശ്ശൂര്‍ കളക്ടറേറ്റില്‍ ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകള്‍ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. ഒടുവില്‍ പൂരം ആചാരപരമായി നടത്താന്‍ തീരുമാനമായി. നാളെ മുതല്‍ നടത്താനിരുന്ന ചമയ പ്രദര്‍ശനം 25 മുതല്‍ നടക്കും. ഇലഞ്ഞിത്തറ മേളം, മഠത്തില്‍ വരവ്, പഞ്ചമേളം, പാണ്ഡി മേളം ഉള്‍പ്പെടെയുള്ള പ്രധാന ചടങ്ങുകള്‍ യാതൊരുവിധ ആഘോഷങ്ങളുമില്ലാതെ ആചാരമായി മാത്രം നടത്താന്‍ മാത്രമാണ് തീരുമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page