ദേശീയ പാത വികസനം മോട്ടോർ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടാകരുത് :ടാക്സി ആൻഡ് ലൈറ്റ് വെഹിക്കിൾ യൂണിയൻ (ബി എം എസ് )

കാസർകോട്:ദേശീയ പാതാവികസനത്തിന്റെ പേരിൽ മോട്ടോർ തൊഴിലാളികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന രീതി അധികൃതർ അവസാനിപ്പിക്കണമെന്ന് ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കൾ യൂണിയൻ (ബി എം എസ്‌ )ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സുനിൽ വാഴക്കോട് അധ്യക്ഷത വഹിച്ചു .. ബി എം എസ്‌ ജില്ലാ സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു. അനിൽ ബി നായർ, ഹരീഷ് കുതിരപ്പാടി , രാജേഷ് പൊള്ളക്കട, രാജീവൻ മാവുങ്കാൽ, ഗീത ബാലകൃഷ്ണൻ പ്രസംഗിച്ചു.

ഭാരവാഹികളായി സുനിൽ വാഴക്കോട് (പ്ര സി) ചന്ദ്രൻ കോട്ടപ്പാറ, അശോകൻ കരുവാച്ചേരി(വൈ പ്രസി) രാജേഷ് പൊള്ളക്കട (ജന . സെക്ര), വിജേഷ് നീലേശ്വരം, പ്രമോദ് കാസർകോട്(ജോ. സെക്ര) , രാജീവൻ മാവുങ്കാൽ(ട്രഷ)എന്നിവരെ തിരഞ്ഞെടുത്തു. ദിനേശ് ബബ്രാണ സമാരോപ് പ്രഭാഷണം നടത്തി. രാജേഷ് പൊള്ളക്കട സ്വാ ഗതവും രാജീവൻ മാവുങ്കാൽ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page