കാപ്പാ നിയമം ലംഘിച്ച് വീട്ടില്‍ കയറി യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു; ഹെല്‍മറ്റ് മനു അറസ്റ്റില്‍

തിരുവനന്തപുരം: കാപ്പാ നിയമം ലംഘിച്ച് വീട്ടില്‍ കയറി വീട്ടമ്മയെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. വര്‍ക്കല മുട്ടപ്പലം സ്വദേശി ഹെല്‍മറ്റ് മനു എന്ന മനുവാണ് (26) അറസ്റ്റിലായത്. മറ്റൊരു കേസില്‍പെട്ട് ജയിലിലായിരുന്ന മനു ജാമ്യത്തിലിറങ്ങിയശേഷം വീട്ടിലെത്തി.

ഈ സമയം മുട്ടപ്പലം സ്വദേശിനിയായ ഷീബ അവിടെ ഉണ്ടായിരുന്നില്ല. മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നു. ഇതില്‍ പ്രകോപിതനായ മനു, റബ്ബര്‍ വെട്ടുന്ന കത്തി എടുത്ത് ഷീബയുടെ വലത് കൈയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. പിന്നാലെ ഷീബ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനുവിനെ പൊലീസ് അറസ്റ്റുചെയ്തത്. നേരത്തെ വര്‍ക്കല പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page