ഛത്തീസ്ഡഗില്‍ സ്വകാര്യ വിമാനം മരത്തിലിടിച്ച് തകര്‍ന്നു; 2 പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം
റായ്പൂര്‍: ഛത്തീസ്ഗഢിലെ ജാഷ്പൂരില്‍ സ്വകാര്യ വിമാനം മരത്തിലിടിച്ച് തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഖുരാസഗഢ ഗ്രാമത്തിന് സമീപത്തെ രതന്‍പഹ്ലി വനത്തിലാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ കുന്നിന്‍ മുകളില്‍ നിന്ന് തീജ്വാലകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂനിരപ്പില്‍ നിന്ന് ഏകദേശം 30 അടി മാത്രം ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം മരത്തിലിടിച്ച് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന് തൊട്ടുമുമ്പ് ഒറ്റ എഞ്ചിനുള്ള ഒരു ചെറിയ പ്രൊപ്പല്ലര്‍ വിമാനം മരങ്ങള്‍ക്ക് തൊട്ടുമുകളിലൂടെ …
Read more “ഛത്തീസ്ഡഗില്‍ സ്വകാര്യ വിമാനം മരത്തിലിടിച്ച് തകര്‍ന്നു; 2 പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം”