ചക്കയ്ക്കുള്ളില്‍ സ്‌ഫോടക വസ്തു ഒളിപ്പിച്ച് കാട്ടു കൊമ്പനെ കൊന്നു; 65 കാരന്‍ അറസ്റ്റില്‍

കൊച്ചി: ചക്കയ്ക്കുള്ളില്‍ സ്‌ഫോടക വസ്തു ഒളിപ്പിച്ച് കാട്ടു കൊമ്പനെ കൊന്ന സംഭവത്തില്‍ 65 കാരന്‍ അറസ്റ്റില്‍. കോതമംഗലം കുട്ടംപുഴ വെള്ളാരംകുത്ത് മേഖലയിലെ ഉന്നതിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. സംഭവത്തില്‍ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ഉന്നതിയിലെ പൊട്ടനാനിക്കല്‍ വീട്ടില്‍ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചക്കയ്ക്കുള്ളില്‍ സ്‌ഫോടക വസ്തു നിറച്ച് വന്യ മൃഗങ്ങള്‍ക്ക് ഭക്ഷണമായി വയ്ക്കുന്ന രീതിയാണ് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. ഈ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതോടെ കാട്ടു കൊമ്പന്‍ ദൂരേക്ക് തെറിച്ചുവീഴുകയും ഗുരുതരമായി പരിക്കേറ്റ് ചെരിയുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page