സ്വന്തം വീട്ടില്‍ വിഷു ആഘോഷിക്കാനെത്തിയ നവവധു മരിച്ച നിലയില്‍; മൃതദേഹം കാണപ്പെട്ടത് ജനലഴിയില്‍ തൂങ്ങിയ നിലയില്‍

ആലുവ: സ്വന്തം വീട്ടില്‍ വിഷു ആഘോഷിക്കാനെത്തിയ നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ രാമവര്‍മപുരം കുറ്റിമുക്ക് ചിറയത്ത് ശ്രീക്കുട്ടന്റെ ഭാര്യ കൃഷ്ണപ്രിയ (24) ആണ് മരിച്ചത്. കീഴ്മാട് മാടപ്പിള്ളിത്താഴത്തെ മോഹനന്റെ മകളാണ്. വീട്ടിലെ കിടപ്പുമുറിയിലെ ജനലഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

കഴിഞ്ഞ സെപ്റ്റംബര്‍ 14നായിരുന്നു വിദേശത്ത് ജോലി ചെയ്യുന്ന ശ്രീക്കുട്ടനുമായുള്ള കൃഷ്ണപ്രിയയുടെ വിവാഹം. രണ്ടു മാസത്തെ അവധിക്ക് ശേഷം ശ്രീക്കുട്ടന്‍ വിദേശത്തെ ജോലി സ്ഥലത്തേക്കു തിരിച്ചുപോയി. ഏപ്രില്‍ 14നാണ് വിഷു ആഘോഷത്തിനായി കൃഷ്ണപ്രിയ സ്വന്തം വീട്ടിലെത്തിയത്. ഞായറാഴ്ച തൃശൂരിലെ ഭര്‍തൃവീട്ടിലേക്കു പോകാനിരിക്കെയാണ് മരണം.

ഭര്‍തൃസഹോദരിയുടെ കുട്ടികള്‍ക്ക് നല്‍കാന്‍ കുട്ടിയുടുപ്പുകളും വാങ്ങി പോകാനുള്ള തയാറെടുപ്പിലായിരുന്നു. മകള്‍ സന്തോഷവതിയായിരുന്നുവെന്നും പെട്ടെന്നുള്ള മരണത്തിന്റെ കാരണം അറിയില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും ദുരൂഹതകളില്ലെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page