വൃദ്ധമന്ദിരത്തിലെ അന്തേവാസി മരിച്ച നിലയില്‍

കാസര്‍കോട്: പരവനടുക്കം ഗവ. വൃദ്ധമന്ദിരത്തിലെ അന്തേവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. വിശ്വനാഥ (90)യാണ് മരിച്ചത്. ഇയാളുടെ മേല്‍വിലാസം വ്യക്തമല്ല. പ്രായാധിക്യം മൂലമുള്ള അസുഖമായിരിക്കാം മരണകാരണമെന്നു സംശയിക്കുന്നു. വൃദ്ധമന്ദിരം അധികൃതർ നൽകിയ പരാതിയിൽ മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

465 ഗ്രാം എം ഡി എം എയുമായി 2 പേര്‍ അറസ്റ്റില്‍; പൊലീസിന്റെ വലയില്‍ കുടുങ്ങിയത് ബൈക്കില്‍ മയക്കുമരുന്നു വില്‍പ്പനയ്ക്ക് പോകുന്നതിനിടയില്‍

മംഗ്‌ളൂരു: 465 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ പിലാറു, ഹൊസഗന്ധയിലെ പര്‍വീസ് എന്ന ദാവൂദ് പര്‍വീസ് (40), കൂട്ടാളിയായ നസ്‌റത്ത് അലി (37) എന്നിവരെയാണ് കങ്കനാടി പൊലീസ് അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മംഗ്‌ളൂരു നഗരത്തില്‍ കാത്തിരുന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ബൈക്കില്‍ സഞ്ചരിച്ച് ആവശ്യക്കാര്‍ക്ക് എം ഡി എം എ എത്തിച്ചു കൊടുക്കുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. പര്‍വീസിനെതിരെ ഉഡുപ്പി, ബംഗ്‌ളൂരു, ബന്ദര്‍ …

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 2 സ്ത്രീകള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് അപകടം.പുഷ്‌കര്‍ ഘാട്ടി പ്രദേശത്ത് 33 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞത്. എന്നാല്‍ താഴ്ചയിലേക്ക് വീഴുന്നതിനിടെ മരങ്ങളിലും കുറ്റിക്കാടുകളിലും കുടുങ്ങിയതിനാല്‍ അപകടത്തിന്റെ തീവ്രത കുറഞ്ഞു. അജ്മീറില്‍ നിന്ന് പുഷ്‌കറിലെ ഒരു ഗ്രാമത്തില്‍ ഒരു സാമൂഹിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നവര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പൂജ (28), വിമല ദേവി (50) …

ലോണ്‍ആപ്പ്- ബ്ലേഡ് മാഫിയാ ഭീഷണി; നാടുവിട്ട യുവാവിനെ പയ്യന്നൂരില്‍ കണ്ടെത്തി

കാസര്‍കോട്: ലോണ്‍ആപ്പ്- ബ്ലേഡ് മാഫിയകളുടെ ഭീഷണിയെ തുടര്‍ന്ന് നാടുവിട്ട യുവാവിനെ കണ്ടെത്തി. വടകരയിലെ വിഷ്ണു (25)വിനെയാണ് തിങ്കളാഴ്ച രാവിലെ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തിയത്. കാണാതായതിന് ശേഷം എട്ടാം നാളാണ് വിഷ്ണുവിനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കളും വടകര പൊലീസും പയ്യന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്.നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ സഹയാത്രികന്റെ ഫോണ്‍ വാങ്ങി സഹോദരന്‍ അര്‍ജ്ജുനെ വിളിച്ചതാണ് വിഷ്ണുവിനെ കണ്ടെത്താന്‍ നിര്‍ണ്ണായകമായത്.വടകര, തറോപ്പൊയിലിലെ വാളാഞ്ഞിയില്‍ വിഷ്ണു പ്രകാശി (25)നെ ഏപ്രില്‍ 13ന് ആണ് കാണാതായത്. നാട് വിഷു ആഘോഷത്തിനു ഒരുങ്ങുന്നതിനിടയിലായിരുന്നു …

കുമ്പളയിൽ തീരദേശ റോഡ്-ലിങ്ക് റോഡുകൾ തകർച്ചയിൽ;ഒരു പതിറ്റാണ്ട് കാലമായി റീടാറിംഗ് ഇല്ല,തീരദേശ ജനത പ്രതിഷേധത്തിൽ

കാസർകോട്:കുമ്പള കോയിപ്പാടി-മൊഗ്രാൽ കൊപ്പളം തീരദേശ റോഡിന് ഒരു പതിറ്റാണ്ട് കാലമായി റീ- ടാറിങ്ങില്ല. റോഡിന്റെ പല ഭാഗത്തും തകർച്ചാ ഭീഷണി നേരിടുന്നു. ജനവാസ കേന്ദ്രങ്ങളിലൂടെ വീടുകളുടെ സമീപത്തുകൂടി പോകുന്ന റോഡിന്റെ കര ഇടിച്ചിലും വ്യാപകമാണ്.കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ ഗതാഗത തടസവും നേരിടുന്നുണ്ട്. സംസ്ഥാന സർക്കാറിന്റെ ഹാർബർ എൻജിനീയറിങ് വകുപ്പാണ് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 2017- 18 വർഷത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. എട്ടുവർഷം പിന്നിട്ടിട്ടും റോഡിന്റെ നവീകരണ ജോലികൾ ഒന്നും നടത്തിയതുമില്ല. ഇത് റോഡ് …

ഡി വൈ എഫ് ഐ നേതാവ് രജിത്ത് പൂങ്ങോടിന്റെ ഭാര്യ സ്വാതി അന്തരിച്ചു

കാസര്‍കോട്: ഡി വൈ എഫ് ഐ വെസ്റ്റ് എളേരി ബ്ലോക്ക് പ്രസിഡണ്ട് രജിത്ത് പൂങ്ങോടിന്റെ ഭാര്യ സ്വാതി (30) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസീതാ രാജന്റെ മകളാണ്. രാജനാണ് പിതാവ്. സ്വാതിക്കു ഒരു മകളുണ്ട്. ഏക സഹോദരന്‍ പ്രത്യുരാജ്.സ്വാതിയുടെ വിയോഗത്തിൽ സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ടീയ മേഖലകളിലെ പ്രമുഖ വ്യക്തികൾ അനുശോചിച്ചു.

മദ്യപിക്കുന്നതിനിടെ തര്‍ക്കം: 60കാരനെ യുവതി കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊന്നു

പാലക്കാട്: 60കാരനെ ബന്ധുവായ യുവതി കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയതായി പരാതി. അട്ടപ്പാടിയിലെ ദാസന്നൂര്‍ ആദിവാസി ഉന്നതിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. കാളിയപ്പനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ ചിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അതിനിടെ ചിത്ര കാളിയപ്പനെ കല്ലുകൊണ്ട് തലയ്ക്കിടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ പുള്ളിമുറി; പൊലീസ് റെയ്ഡില്‍ 1,81,420 രൂപയുമായി 16 പേര്‍ അറസ്റ്റില്‍; പൊലീസ് ജീപ്പിനു മുന്നില്‍ കാറിട്ട് അക്രമം, ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടന്നക്കാട്ട് പ്രവര്‍ത്തിക്കുന്ന ബേക്കല്‍ ക്ലബ്ബില്‍ പണം വച്ച് പുള്ളി മുറിയെന്ന ചൂതാട്ടം നടത്തുകയായിരുന്ന 16 പേര്‍ അറസ്റ്റില്‍. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ് പിയുടെ സ്‌ക്വാഡും ഹൊസ്ദുര്‍ഗ്ഗ് എസ് ഐ സി പി ജിജേഷും സംഘവും നടത്തിയ റെയ്ഡില്‍ കളിക്കളത്തില്‍ നിന്നു 1,81,420 രൂപ പിടികൂടി. കിനാനൂര്‍, ചായ്യോത്തെ നാരായണന്‍ (69), കൂത്തുപറമ്പ്, നരവൂര്‍, മാധവം ഹൗസിലെ പത്മകുമാര്‍ (66), രാജപുരം, മാമ്പുഴക്കളായില്‍ ഹൗസില്‍ സോജന്‍ …

കുടുംബ വഴക്കിനിടെ 7 മക്കളെയടക്കം എട്ടുപേരെ പിതാവ് വെടിവച്ച് കൊന്നു; അക്രമിയെ പൊലീസ് വധിച്ചു

ന്യൂയോര്‍ക്ക്: കുടുംബ വഴക്കിനിടെ പിതാവ് ഏഴുമക്കളെയും ബന്ധുവായ കുട്ടിയേയും വെടിവച്ച് കൊലപ്പെടുത്തി. യുഎസിലെ ലൂസിയാനയിലെ ശ്രീവ് പോര്‍ട്ടിലാണ് നടുക്കുന്ന സംഭവം. മരിച്ച കുട്ടികളെല്ലാം ഒന്നിനും 14നുമിടയില്‍ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഷമര്‍ എല്‍ക്കിന്‍സ് എന്നയാളാണ് കൂട്ടക്കൊല നടത്തിയത്. അക്രമിയെ പിന്നീട് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. രണ്ട് വീടുകളിലായാണ് ആക്രമണം നടന്നത്. ആദ്യ വീട്ടില്‍ വെടിവയ്പ്പ് ആരംഭിച്ച അക്രമി പിന്നീട് രണ്ടാമത്തെ വീട്ടിലെത്തി അവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു കുട്ടി വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴെ …

റിട്ട. പൊലീസ് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ല്യാടൻ അന്തരിച്ചു; വിടവാങ്ങിയത് പ്രമാദമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ ഉദ്യോഗസ്ഥൻ

കണ്ണൂർ: ഇരിട്ടി ആറളം സ്വദേശിയും പുന്നാട് താമസക്കാരനുമായ റിട്ടയേർഡ് പൊലീസ് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ല്യാടൻ (57) അന്തരിച്ചു. എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന്‌ (തിങ്കൾ) രാവിലെയാണ് അന്ത്യം സംഭവിച്ചത്.പ്രമാദമായ നിരവധി കേസുകൾ തെളിയിച്ച ഉദ്ദ്യോഗസ്ഥനാണ്. ജില്ലയിലും പുറത്തും വിവിധ സ്‌റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറളത്തെ പരേതരായ ഗോവിന്ദൻ നമ്പ്യാരുടെയും പാർവ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പി.സി ശർമ്മിളമക്കൾ: ശ്രീലക്ഷ്‌മി (ആസ്‌റ്റർ മിംസ്, കാസർകോട് )കാർത്തിക (ബി.ബി.എ വിദ്യാർത്ഥി, ബംഗ്ളൂരു )സഹോദരങ്ങൾ: രവീന്ദ്രൻ, ഹരീന്ദ്രൻ , ദേവി, സുജാത.കണ്ണൂർ …

പൊലീസ് വാഹനം ബൈക്കില്‍ ഇടിച്ചു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, മറ്റൊരു കേസിലെ പ്രതികളെന്ന് കരുതി പിന്തുടര്‍ന്ന് എത്തിയതെന്ന് ആരോപണം

ആലപ്പുഴ: പൊലീസ് വാഹനം ബൈക്കിലിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി പരാതി. വണ്ടാനം സ്വദേശികളായ ആഷിക്കിനും സുഹൃത്ത് ഷിനാസിനുമാണ് പരിക്കേറ്റത്. പൊലീസ് വാഹനം ബൈക്കില്‍ ഇടിപ്പിച്ചു നിര്‍ത്തി പരിശോധിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അവധിക്കാലമായതിനാല്‍ ഹരിപ്പാട് ഐസ്‌ക്രീം സ്റ്റാളില്‍ ജോലി ചെയ്യുകയാണ് ഇവര്‍. കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെ തോട്ടപ്പള്ളിയില്‍ വച്ച് തങ്ങളെ പിന്തുടര്‍ന്നെത്തിയ പൊലീസ് ബൈക്കില്‍ ഇടിപ്പിച്ച് നിര്‍ത്തിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. മറ്റൊരു കേസിലെ പ്രതികള്‍ എന്ന് കരുതിയാണ് തങ്ങളെ പിന്തുടര്‍ന്നതെന്നും ബൈക്ക് നിര്‍ത്തിയശേഷം മര്‍ദിച്ചു എന്നും വിദ്യാര്‍ത്ഥികള്‍ …

കുമ്പള, കൃഷ്ണ നഗറിനു സമീപത്ത്‌ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസ്: വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ യുവാവ് ചെന്നൈയില്‍ പിടിയില്‍; കസ്റ്റഡിയിലായത് ബോവിക്കാനം സ്വദേശി

കാസര്‍കോട്: സുഹൃത്തിന്റെ പ്രണയവുമായി ബന്ധപ്പെട്ട വിഷയത്തെ ചൊല്ലി യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബോവിക്കാനത്തെ അമീന്‍ സഫ്വാന്‍ എന്നയാളാണ് പിടിയിലായത്. വിദേശത്തേയ്ക്ക് കടക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ പൊലീസ് നേരത്തെ പുറത്തു വിട്ട നോട്ടീസ് പ്രകാരം യുവാവിനെ തിരിച്ചറിഞ്ഞ വിമാനത്താവള അധികൃതര്‍ തടഞ്ഞു വയ്ക്കുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുമ്പള പൊലീസ് ചെന്നൈയിലേയ്ക്ക് തിരിച്ചിട്ടുണ്ട്. മാര്‍ച്ച് 30ന് രാത്രി 12ന് കുമ്പള- ബദിയഡുക്ക …

4 വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസ്; പ്രതിയായ അമ്മാവനെ പൊലീസ് വെടിവച്ച് കൊന്നു

ഗാസിയാബാദ്: നാലു വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. ഏപ്രില്‍ 11 ന് യുപിയിലെ ഷാലിമാര്‍ ഗാര്‍ഡനില്‍ സഹോദരിയുടെ നാലു വയസ്സുള്ള മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയശേഷം കുട്ടിയുടെ മൃതദേഹം 25 കാരനായ ഇയാള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയില്‍ വച്ച് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടേയും ഫോറന്‍സിക് തെളിവുകളുടേയും സഹായത്തോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച രാത്രി ഗാസിയാബാദ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ആണ് ഇയാള്‍ കൊല്ലപ്പെട്ടത്. രഹസ്യ വിവരം ലഭിച്ചതിനെ …

ആശ്രമ സന്ദര്‍ശനത്തിനു എത്തിയ 19 കാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

കാസര്‍കോട്: ആശ്രമ സന്ദര്‍ശനത്തിനു എത്തിയ 19 കാരിയെ കാണാതായതായി പരാതി. കര്‍ണ്ണാടക ഹാസന്‍ ജില്ലയിലെ ജക്കനഹള്ളി, സ്വദേശിനിയായ അക്ഷിത (19)യെ ആണ് കാണാതായത്. ഞായറാഴ്ച രാവിലെ ഉപ്പള, പത്തോടി, കൊണ്ടയൂര്‍ ആശ്രമത്തില്‍ സന്ദര്‍ശനത്തിനു എത്തിയതായിരുന്നു. ഏതാനും ദിവസം മുമ്പാണ് അക്ഷിതയും കുടുംബവും കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു എത്തിയത്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് അക്ഷിതയും കുടുംബവും കൊണ്ടയൂര്‍ ആശ്രമത്തില്‍ എത്തിയത്. രാവിലെ 10 മണിക്കും 10.30 മണിക്കും ഇടയില്‍ യുവതിയെ പെട്ടെന്ന് …

വടകരയില്‍ ലീഗ് – സിപിഎം സംഘര്‍ഷം; 4 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: വടകര തിരുവള്ളൂരില്‍ ലീഗ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനും പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത് സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസത്തെ സംഘര്‍ഷം. സംഘര്‍ഷത്തിന് പിന്നാലെ സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരില്‍ ശെന്തില്‍കുമാര്‍ (45) ആണ് മരിച്ചത്. സംഭവത്തില്‍ സെന്തില്‍ കുമാറിന്റെ സഹോദരിയുടെ മകന്‍ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. തര്‍ക്കത്തിനിടെ പ്രഭാകരന്‍ ഇരുമ്പ് ദണ്ഡുപയോഗിച്ച് ശെന്തില്‍ കുമാറിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ശെന്തില്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തമിഴ്നാട്ടിലെ പടക്ക നിർമ്മാണശാലയിലെ പൊട്ടിത്തെറി: മരണം 23,വീണ്ടും ഉണ്ടായ പൊട്ടിത്തെറിയിൽ 15 പേർക്ക് പരിക്ക്

ചെന്നൈ : 23 പേരുടെ മരണത്തിനും നിരവധിപേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ തമിഴ്നാട് വിരുദു നഗറിലെ പടക്ക നിർമ്മാണശാലയിൽ രക്ഷാപ്രവർത്തനത്തിനിടയിൽ വീണ്ടും ഉണ്ടായ സ്ഫോടനത്തിൽ 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പോലീസുകാരും ഉൾപ്പെടുന്നു.ഇവരെ വിരുതനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടുണ്ടായ സ്ഫോടനത്തിൽ 23 പേർ മരിച്ചു. 6 പേർക്ക് ഗുരുതരമായ പരിക്കേറ്റു . ഇവരിൽ അത്യാസന്ന നിലയിലായ നാലു പേരെ വിരുദു നഗർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്തു ലിംഗപുരത്തെ വനജ പടക്ക നിർമ്മാണശാലയിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്ന …

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകരും സിപിഎം പ്രവർത്തകരായ നാട്ടുകാരും തമ്മിൽ കൂട്ടത്തല്ല് : 9 പേർക്ക്പരിക്ക് : പോലീസിനും മർദ്ദനം

തിരുവനന്തപുരം: ബിജെപി പ്രവർത്തകരും സിപി എം പ്രവർത്തകരായ നാട്ടുകാരും തമ്മിൽ ഉണ്ടായ കൂട്ടത്തല്ലിൽ നിരവധിപേർക്ക് പരിക്കേറ്റു. അക്രമികളെ പിന്തിരി പ്പിക്കാൻ എത്തിയ പോലീസിനും മർദ്ദനമേറ്റതായി പരാതിയുണ്ട്. ബിജെപി പ്രവർത്തകർക്ക് നേരെ നഗ്നത പ്രദർശനം നടത്തിയത് ചോദ്യം ചെയ്തതാണ് സംഘം ചേർന്നുള്ള ആക്രമത്തിൽ കലാശിച്ചതെന്ന് ബി ജെ പി ആരോപിച്ചു. എന്നാൽ ഒരു യുവാവിനെ മർദിച്ചത് തടയാൻ ശ്രമിച്ചതിനാണ് ബി ജെ പി അക്രമമെന്ന് സി പി എം പ്രവർത്തകരും പറയുന്നു. അക്രത്തിൽ 9പേർക്ക് മർദ്ദന മേറ്റ തായി …