കാസർകോട്: മൊഗ്രാൽ , കൊപ്പളം, നാങ്കി പ്രദേശങ്ങളിലെ വൈദ്യുതി പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആ വശ്യപ്പെട്ട്പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാൽ ഗ്രീൻ സ്റ്റാർ ക്ലബ്ബ് കുമ്പള കെ.എസ്.ഇ.ബിക്ക് പരാതി നൽകി .
മൊഗ്രാൽ , നാങ്കി , തഖ്‌വ മസ്ജിദ് , കെ എസ് അബ്ദുള്ള സ്കൂൾ , കൊപ്പളം ,
മൊഗ്രാൽ കടവത്ത് , കെ കെ പുറം , ബണ്ണത്തങ്കടവ് എന്നീ പ്രദേശങ്ങളിലെ രാത്രി കാലങ്ങളിൽ ഇടയ്ക്കിടെയുള്ള വൈദ്യുതി തടസ്സം മൂലം പ്രദേശ വാസികൾ പ്രയാസപ്പെടുകയാണ്.
കഠിനമായ വേനലിൽ രാത്രി കാലങ്ങളിലെ വൈദ്യുതി തടസ്സം മൂലം പ്രദേശത്തെ രോഗികൾ , ചെറിയ കുട്ടികൾ തുടങ്ങിയവർ ദുരിതം അനുഭവിക്കുകയാണ് .
മൊഗ്രാൽ നാങ്കി പ്രദേശത്ത് നിലവിൽ ട്രാൻസ്‌ഫോർമർ ഇല്ലാത്തത് കാരണം വോൾടേജ് ക്ഷാമവും ഉണ്ട്.
ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെന്നും , ഇടയ്ക്കിടെയുള്ള വൈദ്യുതി തടസ്സം നേരിടുന്ന പ്രദേശത്ത് ശാശ്വതമായിട്ടുള്ള പരിഹാരം കാണണമെന്നും പരാതിയിൽ പറഞ്ഞു.ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ് , ഗ്രീൻസ്റ്റാർ മൊഗ്രാൽ പ്രസിഡണ്ട് മക്ദൂം , കെ വി യൂസഫ് , റഹ്‌മാൻ , എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ , ഗ്രീൻസ്റ്റാർ മൊഗ്രാൽ രക്ഷാധികാരി എം ജി റഹ്‌മാൻ , ഗ്രീൻസ്റ്റാർ മൊഗ്രാൽ ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട , ട്രഷറർ മുജീബ് പേരാൽ , ജംഷീർ മൊഗ്രാൽ , ഫാറൂഖ് , സംബന്ധിച്ചു.






