തിരുവനന്തപുരം: കിണറിന് സമീപത്ത് നില്‍ക്കുകയായിരുന്ന 75കാരി പാമ്പ് കടിയേറ്റ് മരിച്ചു.
കിളിമാനൂര്‍ പുളിമാത്ത് സ്വദേശിനി സുധര്‍മ്മയാണ് (75) മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള കിണറിന് സമീപത്ത് നില്‍ക്കുമ്പോഴാണ് സുധര്‍മ്മയെ പാമ്പ് കടിക്കുന്നത്.
സുധര്‍മ്മ ഇക്കാര്യം വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏത് പാമ്പാണ് സുധര്‍മ്മയെ കടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും പാമ്പ് ഇഴഞ്ഞുപോയിരുന്നു.







