കാസര്‍കോട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ താപനില ഇനിയും ഉയരും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്, അസ്വസ്ഥതയ്ക്ക് സാധ്യത

കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ചൂട് ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ 24 വരെ 40 ഡിഗ്രി സെഷ്യല്‍സ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യല്‍സ് വരെയും ചൂട് അനുഭവപ്പെടാമെന്നും അറിയിപ്പില്‍ പറഞ്ഞു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സാധാരണ നിലയില്‍ നിന്നു മൂന്നു മുതല്‍ നാലുവരെ ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാമെന്നും അറിയിപ്പില്‍ പറഞ്ഞു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള അന്തരീക്ഷവും കാരണം ഈ ജില്ലകളിലെ മലയോരം ഒഴികെ യുള്ള പ്രദേശങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള കാലാവസ്ഥയ്ക്കു സാധ്യത ഉണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page