തോക്ക് കയ്യില്‍ പിടിച്ച് ബൈക്കില്‍ ഹൈവേയിലൂടെ സഹോദരങ്ങളുടെ ‘ട്രിപ്ലിംഗ്’ റീല്‍സ്; ബൈക്ക് ട്രക്കിലിടിച്ച് 3 പേര്‍ക്കും ദാരുണാന്ത്യം

ഭോപാല്‍ : ട്രെന്‍ഡിംഗ് റീല്‍സ് എടുക്കാനുള്ള ഓട്ടത്തിനിടെ സഹോദരങ്ങളായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിലാണ് നടുക്കുന്ന അപകട മരണം റിപ്പോര്‍ട്ട് ചെയ്തത്. ഉപ്ലക്ഷ് കോള്‍, അമ്രീഷ് കോള്‍, ഹേംരാജ് കോള്‍ എന്നീ സഹോദരണങ്ങളാണ് റീല്‍സ് എടുക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരിച്ചത്. കയ്യില്‍ പിസ്റ്റളുമായി അമിതവേഗതയില്‍ സഞ്ചരിച്ച ബൈക്കിലുണ്ടായിരുന്ന മൂന്നുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. സമാന്തരമായി മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കളാണ് അപകടത്തിന്റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. സാരമായ പരിക്കുകളോടെ ഇവരും ആശുപത്രിയിലാണ്.

ഹൈവേയിലൂടെ അതിവേഗത്തില്‍ വാഹനങ്ങളെ ഒന്നിന് പിറകെ ഒന്നായി മറികടക്കുന്ന വീഡിയോ പകര്‍ത്താനായിരുന്നു സഹോദരങ്ങളുടെ ശ്രമം. ഇവര്‍ നടത്തുന്ന അഭ്യാസപ്രകടനങ്ങളും വീഡിയോയില്‍ കാണാം. വണ്ടിയില്‍ പിറകിലിരുന്നയാള്‍ കയ്യിലെ പിസ്റ്റള്‍ ഇടയ്ക്കിടെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. വീഡിയോക്ക് വേണ്ടി അതിവേഗം കുതിച്ച വണ്ടി മുന്നിലുണ്ടായിരുന്ന ട്രക്കിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

അപകടം ക്ഷണിച്ചു വരുത്തുന്ന ഇത്തരം അഭ്യാസ പ്രകടനം മൂലം ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവനുകളാണ് പൊലിഞ്ഞുപോയത്. മറ്റൊരു വാഹനത്തില്‍ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രശാന്ത്, പ്രദീപ് ദ്വിവേദി എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. വീഡിയോ പകര്‍ത്താനായി അതേ വേഗതയില്‍ സഞ്ചരിച്ചാണ് സുഹൃത്തുക്കളും അപകടത്തില്‍പെട്ടത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page