എറണാകുളം: യുവാവിനെ ഫ്രൈയിംങ് പാന്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. എറണാകുളം പച്ചാളത്ത് ഞായറാഴ്ച രാത്രിയാണ് സംഭവം. പച്ചാലം സ്വദേശി ആല്‍ ജൂഡാണ്(40) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് സിനോഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിനോഷിന്റെ വീട്ടില്‍ ഞായറാഴ്ച രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടര്‍ന്ന് തര്‍ക്കമുണ്ടായതോടെ ഫ്രൈയിങ് പാന്‍ എടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു എന്നാണ് വിവരം. മദ്യപിക്കാന്‍ മൂന്നാമതൊരാള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെക്കുറിച്ച് അന്വേഷണം നടത്തുകയാണ്.
രണ്ടുനിലയുള്ള വീടിന്റെ താഴത്തെ നില വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. മുകള്‍ നിലയിലാണ് സിനോഷ് താമസിച്ചിരുന്നത്. കൃത്യത്തിനുശേഷം മുകളില്‍ നിന്നും താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച സിനോഷിനെ പൊലീസ് പിടികൂടുകയായിരുന്നു. സിനോഷ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.







