മലപ്പുറം: വീടിനുള്ളില്‍ കളിക്കുന്നതിനിടെ കോണിപ്പടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരി മരിച്ചു. കോട്ടക്കല്‍ പെരുമണ്ണ ക്ലാരി ചിറക്കല്‍ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകള്‍ തസ്നിയ ആണ് മരിച്ചത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തസ്നിയ ഞായറാഴ്ച രാത്രിയോടെയാണ് മരിച്ചത്. കരങ്കപ്പാറ ജി.യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഉമ്മ: സുബ്ഹാന. സഹോദരങ്ങള്‍: തമീം, തബ്ഷീറ, തന്‍വീറ.







