പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ വീട്ടില്‍ വീണ്ടും പാമ്പ്; കണ്ടത് മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍

തൃശൂര്‍: കഴിഞ്ഞദിവസം പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്‍ ആല്‍ജോയുടെ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്‍ കുഞ്ഞിനെയാണ് കണ്ടത്. ആല്‍ജോയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ഈ ഭാഗങ്ങളില്‍ കാടുപിടിച്ച പ്രദേശമായതിനാല്‍ ഇത്തരം പാമ്പുകള്‍ കാണാനിടയുണ്ടെന്ന സൂചനകള്‍ക്കിടെയാണ് വീണ്ടും അതേയിനത്തിലുള്ള പാമ്പിനെ കാണുന്നത്.

ഞായറാഴ്ച പുലര്‍ച്ചെയാണ് ആല്‍ജോയേയും സഹോദരനേയും തലയണയ്ക്കടിയില്‍ ചുരുണ്ടു കിടന്നിരുന്ന പാമ്പ് കടിച്ചത്. കടിയേറ്റ് ആല്‍ജോ മരിക്കുകയും സഹോദരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലുമാണ്.

അതിനിടെ ആല്‍ജോയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. മരണം പാമ്പുകടിയേറ്റ് തന്നെ എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുശേഷം ലഭിക്കും. കഴിഞ്ഞദിവസങ്ങളില്‍ ഭക്ഷ്യ വിഷബാധയാണോ മരണ കാരണം എന്ന സംശയം നിലനിന്നിരുന്നു. പിന്നീടാണ് തലയണയ്ക്കടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാമഞ്ചൂർ ദേശീയ പാതയിൽ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, സുഹൃത്തിനെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി
Scroll to top

You cannot copy content of this page