നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ കിണറ്റില്‍ മരിച്ചനിലയില്‍; ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരം: നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യം കരിയത്താണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശി ഭാസ്‌കരപിള്ളയാണ് (68) മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഭാസ്‌കരപിള്ള ഇവിടെ ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരനാണ്.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. സമീപത്ത് നിര്‍മാണം നടക്കുന്ന വീട്ടിലെ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ആഴ്ചയില്‍ ഒരുദിവസം മാത്രമാണ് ഭാസ്‌കരപിള്ള വീട്ടിലെത്തിയിരുന്നത്. മൂന്ന് ദിവസമായി ഭാസ്‌കരന്‍ പിള്ളയെ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ സംശയിക്കുന്നതിനാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page