മംഗ്‌ളൂരു: പതിനഞ്ചുകാരിയെ വെള്ളച്ചാട്ടത്തിനു അരികിലേയ്ക്ക് പ്രലോഭിപ്പിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കതിരുദ്യാവാര സ്വദേശി സുമന്ത് (28), ഹര്‍ദാഡിയിലെ നവനീത് (26) എന്നിവരെയാണ് ധർമ്മസ്ഥല പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. ഇവരില്‍ സുമന്തിന്റെ വിവാഹം മെയ് മാസം 10ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. പോക്‌സോ കേസില്‍ അറസ്റ്റിലായതോടെ വിവാഹം അനിശ്ചിതത്വത്തിലായി. ഏപ്രില്‍ 16ന് ആണ് കേസിനാസ്പദമായ സംഭവം. ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എര്‍മായി വെള്ളച്ചാട്ടത്തിനു അരികിലേയ്ക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കൂട്ടിപോയി രണ്ടു പേരും മാറിമാറി പീഡിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. വീട്ടില്‍ എത്തിയ പെണ്‍കുട്ടി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.






