അടുത്ത ബന്ധുവിനെ സ്നേഹിച്ച 19 കാരിയെ മാതാപിതാക്കളും സഹോദരനും ചേർന്ന് ശ്വാസംമുട്ടിച്ചുകൊന്നു; മൂവരും അറസ്റ്റിൽ
ന്യൂഡൽഹി :അടുത്ത ബന്ധവുമായി അടുപ്പത്തിലായിരുന്ന 19 കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരൻ മിരാജ് അലി യുവതിയുടെ കൈകൾ ചലിപ്പിക്കാൻ കഴിയാത്ത വിധം ബലമായി പിടിക്കുകയും മാതാവ് റാബിയ ഖാട്ടൂൺ, പിതാവ് മുഹമ്മദ് മനീർ എന്നിവർ തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച് യുവതിയെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് മാതാവ് അറസ്റ്റിലായത്. ഈ കേസിൽ പിതാവിനെയും സഹോദരനെയും ഏപ്രിൽ രണ്ടിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു .ഏപ്രിൽ ഒന്നിനാണു കൊലപാതക വിവരം പുറത്തായത് . …