കാസര്‍കോട്ടെ ദേശീയപാത ഉദ്ഘാടനം കഴിഞ്ഞതല്ലേയുള്ളു; ഫുട്പാത്തില്‍ വാഹനപാര്‍ക്കിംഗ്, സിഗ്നല്‍ പോസ്റ്റ് ലോറി ഇടിച്ചു വളച്ചു; ഇനി എന്തൊക്കെ കാണാനിരിക്കുന്നു
കാസര്‍കോട്: ഉദ്ഘാടനം കഴിഞ്ഞ ദേശീയ പാത ഒന്നാം റീച്ചില്‍ റോഡ് ഗതാഗത പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ പോസ്റ്റ് ചരക്കു ലോറി ഇടിച്ചു ചെരിച്ചു. പരിഷ്‌കാരത്തകര്‍ക്കലിന്റെ ആദ്യഘട്ടം തുടങ്ങുന്നതേയുള്ളവെന്നും റോഡ് പൂര്‍ണ്ണമായി ഉദ്ഘാടനം ചെയ്യുന്നതോടെ സര്‍വ്വീസ് റോഡ് പഴയനിലയിലാവുമെന്നും ആളുകള്‍ മുന്നറിയിക്കുന്നു.കോടിക്കണക്കിനു രൂപ ചെലവഴിച്ചുണ്ടാക്കിയ ദേശീയ പാതയുടെ സര്‍വ്വീസ് റോഡ് പണി ഒപ്പിച്ചു വക്കലായിരുന്നുവെന്നു പരക്കെ ആക്ഷേപമുണ്ട്. പലേടത്തും കാല്‍നടയാത്രക്കാര്‍ക്കുള്ള ഫുട്പാത്തുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സര്‍വ്വീസ് റോഡുകളില്‍ പലേടത്തും ഫുട്പാത്തുകളില്ലെന്നും ആക്ഷേപമുണ്ട്. ഫുട്പാത്തുള്ള സ്ഥലങ്ങളില്‍ അതിനു …