‘സഹായിച്ചില്ലെങ്കിലും കുത്തിനോവിക്കരുത് ‘; അനധികൃതമായി പണം പിരിക്കുന്നത് നിര്‍ത്തണം; ലോറിയുടമ മനാഫിനെതിരെ പരാതിയുമായി അര്‍ജുന്റെ കുടുംബം

കോഴിക്കോട്: ലോറിയുടമ മനാഫിനെതിരെ ഗുരുതരമായ പരാതികളുമായി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുബം. വൈകാരീകത ചൂഷണം ചെയ്ത് തങ്ങളുടെ പേരില്‍ പലകോണുകളില്‍ നിന്നും ഫണ്ട് പിരിക്കുന്നുവെന്നും മനാഫ് പണംപിരിവ് നിര്‍ത്തണമെന്നും കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുകയാണ്. അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടായിരുന്നെന്ന് മനാഫ് കള്ളപ്രചാരണം നടത്തുന്നു. ഒരു തുള്ളി കളങ്കമില്ലാതെയാണ് ഞങ്ങള്‍ ഷിരൂരില്‍ നിന്നത്. ഈശ്വര്‍ മല്‍പെയും മനാഫും നാടകം കളിച്ചു. തുടര്‍ന്ന് ആദ്യ രണ്ടു ദിവസം നഷ്ടം ആയി. എംഎല്‍എ …

മുറ്റത്തു നിര്‍ത്തിയിട്ട കാര്‍ റിവേഴ്‌സ് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് സിറ്റൗട്ടിലേക്ക് പാഞ്ഞുകയറി; ഒന്‍പതുവയസുകാരന് ദാരുണാന്ത്യം

ക്ലച്ച് കുടുങ്ങിയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് സിറ്റൗട്ടിലേക്ക് പാഞ്ഞുകയറി ഒന്‍പതുവയസുകാരന്‍ മരിച്ചു. കര്‍ണാടക പുത്തൂര്‍ കൊക്കടയിലെ മല്ലിഗെ മജലുവിലെ അബ്ദുള്‍ ഹമീദിന്റെ മകനാണ് നവാഫ് ഇസ്മായില്‍ (9) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം സിറ്റ് ഔട്ട് ഏരിയയില്‍ ഇരുന്ന് ഒരു കപ്പ് ചായ കുടിക്കുന്നതിനിടെയാണ് അപകടം. മുറ്റത്ത് ഒരു ബന്ധു കാര്‍ ഓടിച്ചുകൊണ്ടിരുന്നപ്പോള്‍ വാഹനത്തിന്റെ ക്ലച്ച് കുടുങ്ങി. നിയന്ത്രണം വിട്ട കാര്‍ റിവേഴ്‌സ് വന്ന് സിറ്റൗട്ടിലിരിക്കുന്ന നവാഫിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ …

പിവി അന്‍വറിന് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട്ടും ഫ്‌ളക്‌സ് ബോര്‍ഡ്

കാസര്‍കോട്: ഇടതുമുന്നണിയില്‍ നിന്ന് തെറ്റിനില്‍ക്കുന്ന പി.വി അന്‍വര്‍ എംഎല്‍എക്ക് ഐക്യദാര്‍ഢ്യവുമായി കാസര്‍കോട്ടും ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കാസര്‍കോട് ജില്ലയിലെ മുള്ളേരിയ ആദൂരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് കാണപ്പെട്ടത്. ആദൂര്‍ യൂത്ത് വിങിന്റെ പേരിലാണ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. അന്‍വറിന്റെ വെളിപ്പെടുത്തലുകളില്‍ ആവേശഭരിതരായ ഒരുസംഘമാണ് ബോര്‍ഡിന് പിന്നിലുള്ളതെന്ന് ബോര്‍ഡിലെ ഉള്ളടക്കം സൂചിപ്പിക്കുന്നു. ‘ഉയരാന്‍ മടിക്കുന്ന കയ്യും പറയാന്‍ മടിക്കുന്ന നാവും അടിമത്തത്തിന്റെതാണ്, നീതിയില്ലെങ്കില്‍ നീ നീയാവുക, രാജാവ് നഗ്നനാണെന്ന് മുഖത്ത് നോക്കിപ്പറഞ്ഞ താങ്കളാണ് യഥാര്‍ഥ പേരാളി’- എന്നാണ് ബോര്‍ഡിലെ പരാമര്‍ശം. ചോദ്യം …

ഇസ്രായേല്‍ തിരിച്ചടിക്കൊരുങ്ങിയതായി റിപ്പോര്‍ട്ട്; ഇറാനിലേയ്ക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂദെല്‍ഹി: ഇറാന്‍ ചൊവ്വാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നല്‍കാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി തൊട്ടു ഏതു സമയത്തും ഇറാനു നേരെ ഇസ്രായേല്‍ കനത്ത തോതില്‍ വ്യോമാക്രമണം നടത്തിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തിരിച്ചടി ഉണ്ടായാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങള്‍.റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ ഇറാനിലേയ്ക്ക് യാത്ര ചെയ്യരുതെന്നു വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഇറാന്‍ 181ല്‍പ്പരം മിസൈലുകളാണ് …

ഗാന്ധിജയന്തി ദിനത്തില്‍ കാസര്‍കോട് റെയില്‍വേ പൊലീസിനെ ആദരിച്ച് പാസഞ്ചേഴ്‌സ് അസോസിയേഷന്‍

കാസര്‍കോട്: ഗാന്ധിജയന്തി ദിനത്തില്‍ കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആദരിച്ച് പാസഞ്ചേഴ്‌സ് അസോസിയേഷന്‍. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സ്‌റ്റേഷനിലൂടെ നല്‍കുന്ന സേവനത്തെ മാനിച്ചാണ് ഉദ്യോഗസ്ഥര്‍ക്ക് ആദരവ് ഒരുക്കിയത്. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വച്ച് നടന്ന ചടങ്ങില്‍ പാസഞ്ചര്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസര്‍ ചെര്‍ക്കളം, അറഫാത്ത് തായലങ്ങാടി, ഷഫീഖ് തെരുവത്ത്, അന്‍വര്‍ ടി ഇ, അബ്ദുള്‍ ലത്തീഫ്, സുബൈര്‍, അബ്ദുള്‍ സത്താര്‍, റെയില്‍വേ സ്റ്റേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മി ദേവി, റെയില്‍വേ …

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍; കാസര്‍കോട് ജില്ലയില്‍ വിപുലമായ തുടക്കം

കാസര്‍കോട്: ‘മാലിന്യമുക്തം നവകേരളം’ ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ക്ലീന്‍ സിവില്‍ സ്റ്റേഷന്‍, ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍ എന്ന സന്ദേശവുമായി കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാലിന്യ മുക്ത നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒക്ടോബറില്‍ ഇലക്ട്രോണിക് മാലിന്യങ്ങളും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ഫര്‍ണിച്ചറുകളും നീക്കം ചെയ്യുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഓരോ …

ബൈഡന്‍ ഭരണകൂടം ലോകത്തെ മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലേക്ക് നയിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

പിപി ചെറിയാന്‍ വിസ്‌കോണ്‍സിന്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ജനങ്ങളെ മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലേക്ക് നയിക്കുകയാണെന്നു മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. ഇസ്രായേലിനെതിരെ ചൊവ്വാഴ്ച ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം വൈസ് പ്രസിഡന്റ് കമലാഹാരിസിന്റെ പ്രസിഡന്റ് ജോ ബൈഡന്റെയും കഴിവുകേടാണ് തെളിയിച്ചതെന്നു അദ്ദേഹം അപലപിച്ചു. ”ജോ ബൈഡനും കമല ഹാരിസും കഴിവില്ലാത്തവര്‍” -എന്ന് ആക്ഷേപിച്ച ആദ്ദേഹം, അവര്‍ ലോകത്തെ ”മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലേക്ക് നയിക്കുന്നു” എന്ന് ആശങ്ക …

കൊലപാതക കുറ്റം ചുമത്തി 24 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നടനെ കുറ്റവിമുക്തനാക്കി

പിപി ചെറിയാന്‍ മാന്‍ഹട്ടന്‍(ന്യൂയോര്‍ക്ക്): ചെയ്യാത്ത കുറ്റത്തിന് സിംഗ് സിംഗ്’ നടന്‍ ജോണ്‍-അഡ്രിയന്‍ ‘ജെജെ’ വെലാസ്‌ക്വസിനെ കുറ്റവിമുക്തനാക്കി. 24 വര്‍ഷം മുമ്പ് അദ്ദേഹത്തിനെതിരെ ചുമത്തിയ കൊലക്കുറ്റം തെറ്റായിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. 1998-ല്‍ ഒരു കവര്‍ച്ചയ്ക്കിടെ ന്യൂയോര്‍ക്ക് സിറ്റിയിലെ റിട്ട.പൊലീസ് ഓഫീസര്‍ ആല്‍ബര്‍ട്ട് വാര്‍ഡിനെ കൊലപ്പെട്ട കേസിലാണ് 48-കാരനയ വെലാസ്‌ക്വസിനെ തടവിലാക്കിയിരുന്നത്. ഈ ശിക്ഷ തെറ്റായിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഒരു മാന്‍ഹട്ടന്‍ ജഡ്ജി തിങ്കളാഴ്ച ശിക്ഷ ഒഴിവാക്കിയത്. കുറ്റ വിമുക്തനായ വിവരമറിഞ്ഞു വെലാസ്‌ക്വസ് കണ്ണുനീര്‍ തുടച്ചു. നെഞ്ചില്‍ അടിച്ചു മുഷ്ടി …

മംഗ്‌ളൂരുവില്‍ എം.ഡി.എം.എ വേട്ട; മഞ്ചേശ്വരം സ്വദേശികളടക്കം 5 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയുമായി അഞ്ചു പേര്‍ മംഗ്‌ളൂരുവില്‍ അറസ്റ്റില്‍. മഞ്ചേശ്വരം, ജിഎച്ച്എസ് റോഡിലെ യാസിന്‍ എന്ന ഇമ്പു (25), വൊര്‍ക്കാടി, പാവൂര്‍, കെദംമ്പാടി ഹൗസിലെ മുഹമ്മദ് നൗഷാദ് (22), മഞ്ചേശ്വരം, ഉദ്യാവാറിലെ ഹസ്സന്‍ ആഷിര്‍ (34), പയ്യന്നൂര്‍, പെരിങ്ങോത്തെ എ.കെ റിയാസ് (31), ഷിമോഗയിലെ അബ്ദുല്‍ ഷക്കീര്‍ (24) എന്നിവരെയാണ് മംഗ്‌ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന 70ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മംഗ്‌ളൂരുവിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്നു …

പെര്‍വാഡ് കടപ്പുറത്ത് മീന്‍പിടിക്കുന്നതിനിടെ തിരയില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: കുമ്പള പെര്‍വാഡ് കടപ്പുറത്ത് വലയുമായി മീന്‍ പിടിക്കുന്നതിനിടെ തിരയില്‍പെട്ട് കാണാതായ 19 കാരന്റെ മൃതദേഹം കണ്ടെത്തി. പെര്‍വാഡ് കടപ്പുറം ഫിഷറീസ് കോളനിയിലെ അര്‍ഷാദി(19)ന്റെ മൃതദേഹമാണ് ബുധനാഴ്ച 12 മണിയോടെ കുമ്പള അഴിമുഖത്ത് മല്‍സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. കരക്കെത്തിച്ച മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ വലയുമായി മീന്‍ പിടിക്കുന്നതിനിടെ തിരയില്‍ പെടുകയായിരുന്നു.പ്രദേശവാസികള്‍ നോക്കി നില്‍ക്കെയാണ് അര്‍ഷാദ് അപ്രതീക്ഷിതമായി അപകടത്തില്‍പ്പെട്ടത്. വിവരത്തെ തുടര്‍ന്നു മല്‍സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്‌സും തീരദേശ പൊലീസും കുമ്പള പൊലീസും രാത്രിവരെ …

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്; വിവാദ പരാമര്‍ശത്തില്‍ അറിവില്ലെങ്കില്‍ പി.ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാത്തതെന്ത്?

തിരുവനന്തപുരം: ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വെല്ലുവിളി. വിവാദ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ലെങ്കില്‍ പി.ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് വി.ഡി സതീശന്‍ ചോദിച്ചു. വിവാദ ഭാഗങ്ങള്‍ മുഖ്യമന്ത്രി എഴുതി നല്‍കിയതാണ്. അഭിമുഖം നടത്തിയത് ദല്‍ഹിയിലെ യജമാനന്മാരെ പ്രീതിപ്പെടുത്താനാണ്. പി.ആര്‍ ഏജന്‍സിയെ കുറിച്ച് അന്വേഷിക്കണം. ഇടതു മുന്നണി ശിഥിലമായി കൊണ്ടിരിക്കുകയാണ്-സതീശന്‍ പറഞ്ഞു

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി; ലോക്കല്‍ സമ്മേളനങ്ങള്‍ക്കു തുടക്കം, ബ്രാഞ്ച് സെക്രട്ടറിമാരായി യുവാക്കളും വനിതകളും

കാസര്‍കോട്: ബ്രാഞ്ചു സമ്മേളനങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെ സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ക്കു തുടക്കമായി. മുന്നാട് ലോക്കല്‍ സമ്മേളനത്തിനു പേര്യയില്‍ കെ. തമ്പാന്‍ പതാക ഉയര്‍ത്തി. ലോക്കല്‍ സെക്രട്ടറി കെ. രാഘവന്‍ സ്വാഗതം പറഞ്ഞു.ഒരു മാസക്കാലമാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നീണ്ടു നിന്നത്. കേരളത്തിലെയും ദേശീയ തലത്തിലെയും എല്ലാ വിഷയങ്ങളും ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചയായി. വിലക്കയറ്റം, തൊഴിലില്ലായ്മ, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി, രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം, വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, പാര്‍ട്ടി നേതാക്കളുടെ പെരുമാറ്റം തുടങ്ങിയ വിഷയങ്ങളെല്ലാം …

മെക്സിക്കോയില്‍ ആദ്യ വനിതാ പ്രസിഡന്റ് അധികാരമേറ്റു; പാവങ്ങളെ സഹായിക്കുമെന്ന് വാഗ്ദാനം

പിപി ചെറിയാന്‍ മെക്സിക്കോ: മെക്‌സിക്കോയുടെ 66-ാമത് പ്രസിഡന്റായി ക്ലോഡിയ ഷെയ്ന്‍ബോം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റോമന്‍ കത്തോലിക്കാ രാജ്യമായ മെക്‌സിക്കോയിലെ പ്രഥമ വനിതാ പ്രസിഡന്റും ജൂത വംശജരുടെ ആദ്യ പ്രസിഡന്റുമാണ്. മെക്‌സിക്കോയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ വിജയം. ആക്ടിവിസ്റ്റും അക്കാദമിക് വിദഗ്ധരുടെ മകളും, 62 കാരിയുമായ ഷെയിന്‍ബോം, മെക്‌സിക്കോയുടെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലെ ആദ്യത്തെ വനിതാ മേയര്‍ കൂടിയാണ്. വലിയ ബജറ്റ് കമ്മിക്കും സമ്പദ്വ്യവസ്ഥ തകര്‍ച്ചക്കും ഇടയിലും മുന്‍ പ്രസിഡന്റ് ലോപ്പസ് …

ഇറാന്‍ നടത്തിയ മിസൈലാക്രമണം; സംസ്ഥാനത്ത് സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പവന് 56,800 രൂപയായി

കൊച്ചി: ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ സ്വര്‍ണ വിലയും വര്‍ധിച്ചു. . ഒറ്റയടിക്ക് ബുധനാഴ്ച 400 രൂപയാണ് കേരളത്തില്‍ സ്വര്‍ണ വില വര്‍ധിച്ചത്. പവന് 56,800 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7,100 രൂപയിലുമെത്തി. മൂന്ന് ദിവസമായി തുടരുന്ന വിലയിടിവിനാണ് ബുധനാഴ്ച മാറ്റം വന്നത്. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയിലേക്കെത്തി.56,800 രൂപയാണ് ഒരു പവന്റെ വിലയെങ്കിലും ആഭരണമായി വാങ്ങുമ്പോള്‍ ഇതിന് മുകളില്‍ ചെലവാക്കണം.10 ശതമാനം പണിക്കൂലിയുള്ള സ്വര്‍ണാഭരണത്തിന് ഇന്ന് ചെലവാകുന്ന തുക …

ബൈക്കില്‍ നഗ്നനായി യാത്ര ചെയ്ത യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു, സംഭവം പെരുമ്പാവൂര്‍ ടൗണില്‍

കൊച്ചി: പെരുമ്പാവൂര്‍ ടൗണിലൂടെ നഗ്നനായി ബൈക്കോടിച്ചു പോയ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷൂസ് മാത്രം ധരിച്ച യുവാവ് പെരുമ്പാവൂരില്‍ നിന്നു ആലുവ റൂട്ടിലൂടെയാണ് ബൈക്കോടിച്ച് പോയത്. മറ്റു വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ യുവാവിന്റെ നഗ്നയാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെയാണ് സംഭവം പൊലീസിന്റെ അടുത്തും എത്തിയത്. യുവാവിനെ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്. യുവാവിനെ കണ്ടെത്തിയാല്‍ മാത്രമേ നഗ്നയാത്രയുടെ ഉദ്ദേശം എന്താണെന്നു വ്യക്തമാവുകയുള്ളു.

മാതാവിനെ കൊന്ന് തലച്ചോറ്, ഹൃദയം, കരള്‍, വൃക്ക, കുടല്‍ കറിവച്ചു ഭക്ഷിച്ചു; സമൂഹ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ നരഭോജന കേസ്; പ്രതിക്ക് കോലാപുര്‍ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു

മുംബൈ: മാതാവിനെ കൊന്ന് ശരീരഭാഗങ്ങള്‍ പാചകം ചെയ്ത് ഭക്ഷിച്ച കേസിലെ പ്രതിക്ക് കോലാപുര്‍ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു. മകന്‍ സുനില്‍ കുച്ച്‌കൊരവി(42)യുടെ വധ ശിക്ഷയാണ് ശരിവച്ചത്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച നരഭോജന കേസാണിതെന്നും ക്രൂരവും പ്രാകൃതവുമായ കുറ്റകൃത്യത്തിന് വധശിക്ഷ തന്നെ നല്‍കണമെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പ്രതി മാതാവിനെ കൊലപ്പെടുത്തുക മാത്രമല്ല, അവരുടെ തലച്ചോറ്, ഹൃദയം, കരള്‍, വൃക്ക, കുടല്‍ എന്നിവ നീക്കം ചെയ്യുകയും …

വ്യാജരേഖകള്‍ ഹാജരാക്കി 9.5 ലക്ഷം രൂപ തട്ടിയതായി പരാതി; സംഭവം ഗ്രാമീണ്‍ ബാങ്ക് എടനീര്‍ ശാഖയില്‍, 8 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും നികുതി രശീതും വ്യാജമായി ഉണ്ടാക്കി ബാങ്കില്‍ നിന്നു ഒന്‍പതരലക്ഷം രൂപ വായ്പയെടുത്ത് വഞ്ചിച്ചതായി പരാതി. കേരള ഗ്രാമീണ്‍ ബാങ്ക് എടനീര്‍ ബ്രാഞ്ച് മാനേജര്‍ സോണി രേഷ്മയുടെ പരാതി പ്രകാരം വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. നെക്രാജെ പിലികൂഡ്‌ലുവിലെ ഹനീഫ, ആലങ്കോള്‍ ഹൗസിലെ റസിയ, എന്‍ മുഹമ്മദ് ഹനീഫ്, നിയാസ്, നെക്രാജെ ആലങ്കോള്‍ ഹൗസിലെ എ.കെ സഫ്‌വാന, പിലികൂഡ്‌ലുവിലെ പി.ഐ ശിഹാബ്, അബ്ദുല്‍ ഹാരിസ്, നെക്രാജെ ആലങ്കോട് ഹൗസിലെ അബ്ദുല്‍ ഷരീഫ് എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് …

സജീവ സുന്നി പ്രവര്‍ത്തകന്‍ സിറാജ് പുളിക്കൂര്‍ അന്തരിച്ചു

കാസര്‍കോട്: സജീവ സുന്നി പ്രവര്‍ത്തകനും കാസര്‍കോട്ടെ വിവിധ പത്രങ്ങളുടെ വിതരണക്കാരനുമായിരുന്ന സിറാജ് പുളിക്കൂര്‍(45) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘകാലം കാസര്‍കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.പരേതനായ മുഹമ്മദ്-മറിയുമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ ഹമീദ്, മൂസ, ഇബ്രാഹിം.എസ്.എസ്.എഫ് പുളിക്കൂര്‍ യൂണിറ്റ് ജോ.സെക്രട്ടറി, എസ്.വൈ.എസ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം, സര്‍ക്കിള്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.നിലവില്‍ കേരള മുസ്ലിം ജമാഅത്ത് പുളിക്കൂര്‍ യൂണിറ്റ് അംഗമായിരുന്നു. വലിയ സൗഹൃദവലയത്തിനു ഉടമയായിരുന്നു സിറാജ്.