കൊച്ചി: പെരുമ്പാവൂര്‍ ടൗണിലൂടെ നഗ്നനായി ബൈക്കോടിച്ചു പോയ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷൂസ് മാത്രം ധരിച്ച യുവാവ് പെരുമ്പാവൂരില്‍ നിന്നു ആലുവ റൂട്ടിലൂടെയാണ് ബൈക്കോടിച്ച് പോയത്. മറ്റു വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്നവര്‍ യുവാവിന്റെ നഗ്നയാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെയാണ് സംഭവം പൊലീസിന്റെ അടുത്തും എത്തിയത്. യുവാവിനെ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്. യുവാവിനെ കണ്ടെത്തിയാല്‍ മാത്രമേ നഗ്നയാത്രയുടെ ഉദ്ദേശം എന്താണെന്നു വ്യക്തമാവുകയുള്ളു.