കാസര്‍കോട്: ഗാന്ധിജയന്തി ദിനത്തില്‍ കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആദരിച്ച് പാസഞ്ചേഴ്‌സ് അസോസിയേഷന്‍. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സ്‌റ്റേഷനിലൂടെ നല്‍കുന്ന സേവനത്തെ മാനിച്ചാണ് ഉദ്യോഗസ്ഥര്‍ക്ക് ആദരവ് ഒരുക്കിയത്. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വച്ച് നടന്ന ചടങ്ങില്‍ പാസഞ്ചര്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസര്‍ ചെര്‍ക്കളം, അറഫാത്ത് തായലങ്ങാടി, ഷഫീഖ് തെരുവത്ത്, അന്‍വര്‍ ടി ഇ, അബ്ദുള്‍ ലത്തീഫ്, സുബൈര്‍, അബ്ദുള്‍ സത്താര്‍, റെയില്‍വേ സ്റ്റേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മി ദേവി, റെയില്‍വേ സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍ എംവി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മഹേഷ് സി.കെ എന്നിവര്‍ പ്രസംഗിച്ചു. പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ഉപഹാരം സ്‌റ്റേഷനു വേണ്ടി സബ് ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍ എംവിയും റെയില്‍ മൈത്രി സിആര്‍ഒ മഹേഷ് സികെയും ചേര്‍ന്ന് ഏറ്റുവാങ്ങി.