മെക്സിക്കോയില്‍ ആദ്യ വനിതാ പ്രസിഡന്റ് അധികാരമേറ്റു; പാവങ്ങളെ സഹായിക്കുമെന്ന് വാഗ്ദാനം

പിപി ചെറിയാന്‍

മെക്സിക്കോ: മെക്‌സിക്കോയുടെ 66-ാമത് പ്രസിഡന്റായി ക്ലോഡിയ ഷെയ്ന്‍ബോം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റോമന്‍ കത്തോലിക്കാ രാജ്യമായ മെക്‌സിക്കോയിലെ പ്രഥമ വനിതാ പ്രസിഡന്റും ജൂത വംശജരുടെ ആദ്യ പ്രസിഡന്റുമാണ്. മെക്‌സിക്കോയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ വിജയം. ആക്ടിവിസ്റ്റും അക്കാദമിക് വിദഗ്ധരുടെ മകളും, 62 കാരിയുമായ ഷെയിന്‍ബോം, മെക്‌സിക്കോയുടെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലെ ആദ്യത്തെ വനിതാ മേയര്‍ കൂടിയാണ്. വലിയ ബജറ്റ് കമ്മിക്കും സമ്പദ്വ്യവസ്ഥ തകര്‍ച്ചക്കും ഇടയിലും മുന്‍ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോര്‍ നടപ്പാക്കിയ പാവപ്പെട്ടവര്‍ക്കുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ തുടരുമെന്ന് അധികാരമേറ്റശേഷം അവര്‍ വാഗ്ദാനം ചെയ്തു. നിരവധി കാര്‍ട്ടലുകള്‍ സ്ഥിതി ചെയ്യുന്ന വടക്കുപടിഞ്ഞാറന്‍ നഗരമായ കുലിയാക്കന്റെ തെരുവുകളില്‍ മയക്കുമരുന്ന് -കാര്‍ട്ടല്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം പതിവാണ്.
മെക്സിക്കോ സിറ്റിയുടെ മേയര്‍ എന്ന നിലയില്‍, പൊലീസ് സേനയുടെ ശമ്പളം വര്‍ദ്ധിപ്പിച്ചുകൊണ്ട് നഗരത്തിലെ നരഹത്യാ നിരക്ക് ഷീന്‍ബോം ആശാവഹമായി കുറച്ചിരുന്നു. രാജ്യത്തുടനീളം ഈ പരിഷ്‌കാരം വ്യാപിപ്പിക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. മെക്സിക്കോയിലെ എല്ലാ ജഡ്ജിമാരെയും മാറ്റി പകരം ജനകീയ വോട്ടിലൂടെ തിരഞ്ഞെടുക്കും. ഊര്‍ജ്ജ എഞ്ചിനീയറിംഗില്‍ പി.എച്ച്.ഡി നേടിയിട്ടുള്ള ക്ലോഡിയ 1990-കളില്‍ വടക്കന്‍ കാലിഫോര്‍ണിയയിലെ ലോറന്‍സ് ബെര്‍ക്ക്‌ലി നാഷണല്‍ ലബോറട്ടറി പഠിതാവായിരുന്നു. 2007 ല്‍ മുന്‍ യുഎസ് വൈസ് പ്രസിഡന്റ് അല്‍ ഗോറുമായി സമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ടു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ അംഗമായിരുന്നു. കഴിഞ്ഞയാഴ്ച കാറ്റഗറി 3 ജോണ്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വന്‍ നാശം നേരിട്ട മെക്സിക്കോ പസഫിക് തീരത്തെ അകാപുള്‍കോ റിസോര്‍ട്ടായിലേക്കാണ്. മുന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞയായ പുതിയ പ്രസിഡന്റിന്റെ ആദ്യ യാത്ര.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page