തിരുവനന്തപുരം: ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വെല്ലുവിളി. വിവാദ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ലെങ്കില്‍ പി.ആര്‍ ഏജന്‍സിക്കെതിരെ കേസെടുക്കാന്‍ ധൈര്യമുണ്ടോയെന്ന് വി.ഡി സതീശന്‍ ചോദിച്ചു. വിവാദ ഭാഗങ്ങള്‍ മുഖ്യമന്ത്രി എഴുതി നല്‍കിയതാണ്. അഭിമുഖം നടത്തിയത് ദല്‍ഹിയിലെ യജമാനന്മാരെ പ്രീതിപ്പെടുത്താനാണ്. പി.ആര്‍ ഏജന്‍സിയെ കുറിച്ച് അന്വേഷിക്കണം. ഇടതു മുന്നണി ശിഥിലമായി കൊണ്ടിരിക്കുകയാണ്-സതീശന്‍ പറഞ്ഞു