കാസര്‍കോട്: സജീവ സുന്നി പ്രവര്‍ത്തകനും കാസര്‍കോട്ടെ വിവിധ പത്രങ്ങളുടെ വിതരണക്കാരനുമായിരുന്ന സിറാജ് പുളിക്കൂര്‍(45) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘകാലം കാസര്‍കോട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.
പരേതനായ മുഹമ്മദ്-മറിയുമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ ഹമീദ്, മൂസ, ഇബ്രാഹിം.
എസ്.എസ്.എഫ് പുളിക്കൂര്‍ യൂണിറ്റ് ജോ.സെക്രട്ടറി, എസ്.വൈ.എസ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം, സര്‍ക്കിള്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
നിലവില്‍ കേരള മുസ്ലിം ജമാഅത്ത് പുളിക്കൂര്‍ യൂണിറ്റ് അംഗമായിരുന്നു. വലിയ സൗഹൃദവലയത്തിനു ഉടമയായിരുന്നു സിറാജ്.