കാസര്‍കോട്: ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും നികുതി രശീതും വ്യാജമായി ഉണ്ടാക്കി ബാങ്കില്‍ നിന്നു ഒന്‍പതരലക്ഷം രൂപ വായ്പയെടുത്ത് വഞ്ചിച്ചതായി പരാതി. കേരള ഗ്രാമീണ്‍ ബാങ്ക് എടനീര്‍ ബ്രാഞ്ച് മാനേജര്‍ സോണി രേഷ്മയുടെ പരാതി പ്രകാരം വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. നെക്രാജെ പിലികൂഡ്‌ലുവിലെ ഹനീഫ, ആലങ്കോള്‍ ഹൗസിലെ റസിയ, എന്‍ മുഹമ്മദ് ഹനീഫ്, നിയാസ്, നെക്രാജെ ആലങ്കോള്‍ ഹൗസിലെ എ.കെ സഫ്‌വാന, പിലികൂഡ്‌ലുവിലെ പി.ഐ ശിഹാബ്, അബ്ദുല്‍ ഹാരിസ്, നെക്രാജെ ആലങ്കോട് ഹൗസിലെ അബ്ദുല്‍ ഷരീഫ് എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. 2019 ജുലായ് 16 മുതല്‍ 2019 നവംബര്‍ അഞ്ചുവരെയുള്ള കാലത്ത് വ്യാജരേഖകള്‍ സമര്‍പ്പിച്ച് വായ്പയെടുത്തുവെന്നതിനാണ് കേസ്.