കഞ്ചാവ് ഉപയോഗിക്കുന്നവർക്കും തോക്ക് കൈവശം വെക്കാം: യു.എസ് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഗൺ റൈറ്റ്സ് സംഘടനകൾ

പി പി ചെറിയാൻ വാഷിംഗ്ടൺ: വല്ലപ്പോഴും കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തികൾക്ക് തോക്ക് കൈവശം വെക്കാനുള്ള അവകാശം നിഷേധിക്കാൻ സർക്കാരിന് അധികാരമില്ലെന്ന യു.എസ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയെ പ്രമുഖ തോക്കവകാശ സംഘടനകൾ.സ്വാഗതം ചെയ്തു. ‘അമേരിക്കൻ ഫയർആംസ് അസോസിയേഷൻ’ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പാട്രിക് പാർസൺസ് കോടതി വിധിയെ പ്രകീർത്തിച് . രാജ്യത്തുടനീളം വല്ലപ്പോഴും കഞ്ചാവ് ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ടെന്നും, അത് ഭരണഘടനയുടെ രണ്ടാം ഭേദഗതി പ്രകാരം അവർക്ക് ലഭിച്ചിട്ടുള്ള ആയുധം കൈവശം വെക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാൻ കാരണമാകരുത് …

ഭാര്യയുടെ തൊണ്ടയറുത്ത ശേഷം നെഞ്ചിൽ ചുറ്റിക അടിച്ചുകയറ്റി കൊലപാതകം : ഭർത്താവിന് ജീവപര്യന്തം തടവ്

പി പി ചെറിയാൻ പെൻസിൽവേനിയ:പെൻസിൽവേനിയയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 58 കാരൻ ജെയിംസ് ക്രിസ്റ്റഫർ ഫ്രാങ്കിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പരോൾ ലഭിക്കാത്ത വിധത്തിലുള്ള ശിക്ഷയാണ് കോടതി നൽകിയത്. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റം പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു. 2025 മാർച്ച് 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 55 കാരിയായ ഭാര്യ ഡെബോറ ഗ്ലേസറെയാണ് ജെയിംസ് കൊലപ്പെടുത്തിയത്. ഭാര്യ ജീവനോടെയിരിക്കുമ്പോൾ തന്നെ ഒരു സ്റ്റീക്ക് കത്തി ഉപയോഗിച്ച് പ്രതി അവരുടെ തൊണ്ടയറുത്തു. ഭാര്യ മരിച്ചുവെന്ന് …

വായന പക്ഷാചരണം: ബാനത്ത് അക്ഷരയാത്ര

ബാനം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി ബാനം ഗവ. ഹൈസ്കൂളിൽ ‘അക്ഷരയാത്ര സംഘടിപ്പിച്ചു .’പുസ്തകങ്ങളുടെയും വായനയുടെയും സന്ദേശമുയർത്തി വിദ്യാർത്ഥികളും അധ്യാപകരും യാത്രയിൽ അണിനിരന്നു.വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകളും പുസ്തകങ്ങളും മുദ്രാവാക്യങ്ങളുമായി കുട്ടികൾ ആവേശപൂർവം പങ്കെടുത്തു. ‘ഒരു പുസ്തകം ഒരു ലോകം’, ‘വായിക്കാം വളരാം’ തുടങ്ങിയ സന്ദേശങ്ങൾ യാത്രക്കു ചെതന്യം പകർന്നു.വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളുമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുന്നതിനും പരിപാടി സഹായകമായിരുന്നു . കോടോം ബേളൂർപഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷൻ കെ.ഭൂപേശ്, പി.ടി.എ വൈസ് പ്രസിഡൻ്റ് …

സ്ത്രീ സൗജന്യ യാത്ര: സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയില്‍: ഓടുന്നത് പത്തോളം പുരുഷ യാത്രക്കാരെയും കൊണ്ട്, സര്‍വീസ് നിറുത്തിവച്ചേക്കുമെന്ന് സൂചന

കാസര്‍കോട്: കാസര്‍കോട്-തലപ്പാടി കെഎസ്ആര്‍ടിസി ബസുകളില്‍ വന്‍ സൗജന്യ യാത്രാ കണക്ക് പുറത്തു വരുമ്പോള്‍ സ്വകാര്യ ബസ് വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് ഓടുന്നു. താമസിയാതെ സ്വകാര്യ ബസ്സുകള്‍ ബസ് ഓട്ടം നിര്‍ത്തിവയ്‌ക്കേണ്ടി വന്നേക്കുമെന്ന് ബസ് ഉടമകളും ജീവനക്കാരും പറയുന്നു.സ്ത്രീ യാത്രക്കാര്‍ മുഴുവന്‍ സൗജന്യ യാത്രയ്ക്കു കെഎസ്ആര്‍ടിസി ബസിനെ ആശ്രയിക്കാന്‍ തുടങ്ങിയതോടെയാണ് സ്വകാര്യ ബസുകള്‍ പ്രതിസന്ധിയിലാ യിരിക്കുന്നത്. കാസര്‍കോട് -തലപ്പാടി റൂട്ടിലോടുന്ന സ്വകാര്യ ബസുകളില്‍ യാത്രക്കാര്‍ തീരെയില്ല. പത്തോളം വരുന്ന പുരുഷ യാത്രക്കാരെയും കൊണ്ടാണ് ബസ് ഓട്ടം. ഡീസല്‍ …

ഉപ്പളയിൽ പൊലീസിനു നേരെ വെടിവെയ്പ്; അന്വേഷണത്തിനിടയില്‍ മീഞ്ചയില്‍ കാറില്‍ കടത്തിയ 142 കിലോ കഞ്ചാവും 27.5 ഗ്രാം എം ഡി എം എയും പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തിയ 142 കിലോ കഞ്ചാവും 27.5 ഗ്രാം എം ഡി എം എയും പിടികൂടിയ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊട്‌ല മൊഗറു ഗുവേദപദവിലെ അബ്ദുല്‍ നൗഫലി (25)നെയാണ് ബംഗ്‌ളൂരുവില്‍ പിടികൂടിയത്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ വാറന്റ് പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. പ്രസ്തുത കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ അബ്ദുല്‍ നൗഫല്‍ ബംഗ്‌ളൂരു വിമാനതാവളത്തില്‍ വച്ചാണ് പിടിയിലായത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് അങ്ങോട്ടേയ്ക്ക് പോയിട്ടുണ്ട്. …

ഇന്നത്തെ പ്രധാന വാർത്തകൾ

​​പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള യു.എസ് – ഇറാൻ ഉഭയകക്ഷി കരാർ വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിലെ ബുർഗൻസ്റ്റോക്കിൽ ഒപ്പുവെക്കുമെന്ന് സ്വിസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ​എണ്ണ വ്യാപാരം പുനരാരംഭിക്കും: കരാറിന്റെ ഭാഗമായി ഇറാനുമേലുള്ള ഉപരോധങ്ങൾ നീക്കാനും, അന്താരാഷ്ട്ര വിപണിയിൽ വീണ്ടും എണ്ണയും ഇന്ധനവും വിൽക്കാനും യു.എസ് ഇറാനെ അനുവദിക്കുമെന്നു റിപ്പോർട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം വരും ദിവസങ്ങളിൽ സാധാരണ നിലയിലാകും. ​ആണവായുധ മുന്നറിയിപ്പ്: ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്നും, മറിച്ച് സംഭവിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും യു.എസ് …

ഓട്ടോയില്‍ കടത്തിയ എം ഡി എം എയുമായി അജാനൂര്‍, കാസര്‍കോട് സ്വദേശികള്‍ കുമ്പളയിൽ അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന എം ഡി എം എയുമായി രണ്ടുപേരെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്, അജാനൂര്‍, വളപ്പില്‍ ഹൗസിലെ സായന്ത് (29) ,കാസര്‍കോട് കടപ്പുറം, വടക്കേ വീട്ടില്‍ ലാലു (46) എന്നിവരെയാണ് കുമ്പള എസ് ഐ പി പി ഷമീലും സംഘവും അറസ്റ്റു ചെയ്തത്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഒരു മണിയോടെ കുമ്പള ജുമാമസ്ജിദിനു സമീപത്ത് ഓട്ടോ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 0.260 എം ഡി എം എ കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.

ബേക്കലിൽ വിദ്യാർത്ഥികളായ 2 പേരെ കടലിൽ കാണാതായി

കാസർകോട്: ബേക്കൽ കോട്ടയ്ക്ക് സമീപത്ത് രണ്ട് വിദ്യാർത്ഥികളെ കടലിൽ കാണാതായി; രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു . കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ അംഗിത് (20),അപ്പു ടി. എബ്രഹാം (20) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം ആറര മണിയോടുകൂടി ബേക്കൽ കോട്ടയ്ക്ക് സമീപത്ത് പള്ളിക്കര ബീച്ചിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. കോട്ടയം, ചങ്ങനാശ്ശേരിയിൽ നിന്ന് എത്തിയ നാലംഗ വിദ്യാർത്ഥി സംഘം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേർ രക്ഷപ്പെട്ടു. കാണാതായവർക്ഇ വേണ്ടിയുള്ള തിരച്ചിൽ …

നാട്ടിൽ ഓപ്പറേഷൻ തൂഫാൻ ആഞ്ഞടിക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ മദ്യപാനം: മൂന്നു പോലീസുകാർ പിടിയിൽ

തൃശ്ശൂർ: ലഹരിക്കെതിരെ നാട്ടിൽ ഓപ്പറേഷൻ തൂഫാൻ ആഞ്ഞടിക്കുമ്പോൾ പോലീസുകാർ മദ്യപാനം പോലീസ് സ്റ്റേഷനിലാക്കി. തൃശ്ശൂർ ജില്ലയിലെ ചേലക്കര പോലീസ് സ്റ്റേഷനുള്ളിലിരുന്നു മദ്യപിക്കുകയായിരുന്ന ഗ്രേഡ് എസ് ഐ ഉൾപ്പെടെ മൂന്ന് പോലീസുകാരെ വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കയ്യോടെ പിടിച്ചു. ഗ്രേഡ് എസ് ഐ ജോളി സെബാസ്റ്റ്യൻ പോലീസുകാരായ സജിത്, അഖിൽ എന്നിവരെയാണ് പിടികൂടിയത്.ഇവരെ ഉടൻതന്നെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കുകയും ഡ്യൂട്ടി സമയത്ത് ഇവർ മദ്യപിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.

കള്ളൻ കപ്പലിൽ: ബാലുശ്ശേരി ക്ഷേത്ര കവർച്ച,മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

കോഴിക്കോട് :ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്ന് 20 പവൻ സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ടി ടി വിനോദിനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.എട്ടുമാസം മുമ്പ് നടന്ന ഓഡിറ്റിങ്ങിലാണ് സ്വർണാഭരണങ്ങൾ കാണാതായതായി കണ്ടെത്തിയത്. പ്രതിയെ പിടി കൂടാത്തത് നാട്ടിൽ പ്രതിഷേധം ഉയർത്തിയി രുന്നു.അതിനിടയിൽ കാണാതായ സ്വർണം തിരിച്ചുവച്ച് പ്രശ്നം ഒതുക്കാൻ ശ്രമം ഉണ്ടായിരുന്നതായി പറയുന്നു. ഇത് നാട്ടിൽ അസ്വസ്ഥത രൂക്ഷമാക്കുന്ന തിനിടെയാണ് അറസ്റ്റ്

കൊച്ചി സർവകലാശാല ജോ. രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു

എറണാകുളം :കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ജോയിന്റ് രജിസ്ട്രാർ ടി ബി മുഹമ്മദ് സലിം (53) ഷോക്കറ്റ് മരിച്ചു. ഇടപ്പള്ളി കുന്നുംപുറം താമരശ്ശേരി സ്വദേശിയാണ്. വീട്ടുപറമ്പിലെ മോട്ടോറിൽ നിന്നാണ് ഷോക്കേറ്റത്. ബന്ധുക്കൾ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല.

വ്യാജ ആധാർ കാർഡുമായി ബംഗ്ലാദേശ് ദമ്പതികൾ കൊല്ലത്ത് അറസ്റ്റിൽ

കൊല്ലം: കൊല്ലത്തെ അഡ്രസ്സിലുള്ള ആധാർ കാർഡുമായി കൊല്ലത്ത് താമസിച്ചു വരികയായിരുന്ന ബംഗ്ലാദേശ് സ്വദേശികളായ ഭാര്യ ഭർത്താക്കന്മാരെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് പിടിച്ചെടുത്ത ആധാർ കാർഡ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആധാർ കാർഡ് ഇവർക്ക് എവിടെനിന്നു ലഭിച്ചു, അത് ആരുണ്ടാക്കിക്കൊ ടുത്തു,അതുമായി എത്രകാലമായി അവർ കേരളത്തിൽ കഴിയുന്നു, ഇവരുടെ സഹായത്തോടെ മറ്റ് ബംഗ്ലാദേശികൾ കേരളത്തിൽ ഇത്തരത്തിൽ വ്യാജ രേഖകൾ ചമ്മച്ച് കഴിയുന്നുണ്ടോ എന്നിവയെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നു. ധാക്ക സ്വദേശികളായ മിലൻ ഖാൻ, ഭാര്യ മുക ൾ ബൻഡൽ …

ഇന്നത്തെ പ്രധാന വാർത്തകൾ​

​ ഇസ്രയേലിനെതിരെ ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയിട്ടുണ്ട്. ​ പശ്ചിമേഷ്യയിലെ യു.എസിന്റെ ഏറ്റവും വലിയ സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ വലിയ നാശനഷ്ടമുണ്ടായതായി യു.എസ് സൈന്യം ഒടുവിൽ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിന് നേരെ തൊടുത്ത ഇറാന്റെ രണ്ട് വൺ-വേ അറ്റാക്ക് ഡ്രോണുകൾ വെടിവെച്ചിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ​അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് ഡോണൾഡ് ട്രംപ്.​യു.എസ് പ്രസിഡന്റ് …

പാചക വാതക സിലിണ്ടർ വിലയിൽ വീണ്ടും 29 രൂപ വർദ്ധന ; വിലവർധന ഇന്ന് നിലവിൽ വന്നു

ന്യൂഡൽഹി: ഗാർഹിക എൽപിജി വില സിലിണ്ടറിന് 29 രൂപ വർദ്ധിപ്പിച്ചു .വില വർദ്ധന ഇന്നു പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 14.2 കിലോ പാചകവാതക സിലിണ്ടറിന് 942 രൂപയായി വില ഉയർന്നു .പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള ഊർജ്ജ വിപണികളിലുണ്ടായിട്ടുള്ള തടസ്സങ്ങളെ തുടർന്നാണ് എണ്ണ കമ്പനികൾ എൽപിജി വില ഉയർത്തിയത്.

മലയാളത്തിന്റെ പ്രിയ നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ സലിംകുമാർ (57) അന്തരിച്ചു. ഇന്നലെ രാത്രി എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനു രാവിലെ ആശുപത്രിയിലെത്തിയതായിരുന്നു. കരൾ, വൃക്ക, ഹൃദയം എന്നിവ സംബന്ധിച്ച രോഗങ്ങളും ഉണ്ടായിരുന്നു. ഹാസ്യ നടനായി രംഗത്തുവന്ന അദ്ദേഹം 2010 ൽ മികച്ച നടനുള്ള ദേശീയ -സംസ്ഥാന പുരസ്കാരങ്ങൾ നേടി. 2005ൽ അച്ഛനുറങ്ങാത്ത വീട്ടിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 2012 -ൽ അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ മികച്ച ഹാസ്യ നടനുള്ള …

ഇന്നത്തെ പ്രധാന വാർത്തകൾ​

​അമേരിക്ക – ഇറാൻ പോരാട്ടം: ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന്, യുഎസ് സൈന്യം ഇറാന്റെ റഡാർ കേന്ദ്രങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തി. ഇതിന് പിന്നാലെ കുവൈറ്റിലേക്കും ബഹ്റൈനിലേക്കും ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതായും റിപ്പോർട്ടുകളുണ്ട്. ​ലബനനിലെ സ്ഥിതി: പ്രഖ്യാപിച്ച ഉടമ്പടികൾ ലംഘിക്കപ്പെടുകയും ഇസ്രായേൽ ലബനനിൽ ആക്രമണം ശക്തമാക്കുകയും ചെയ്തതോടെ ലക്ഷക്കണക്കിന് ആളുകൾ അവിടെനിന്ന് പലായനം ചെയ്യുകയാണ്. ​ആഗോള ഭക്ഷ്യപ്രതിസന്ധി: ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. സൊമാലിയ, …

ഒറ്റയ്ക്ക് താമസിക്കുന്ന 62 കാരന്‍ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; നെറ്റിയില്‍ മുറിവേറ്റ പാടുകള്‍

കോഴിക്കോട്: തനിച്ച് താമസിക്കുന്ന 62 കാരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെറ്റിയില്‍ മുറിവേറ്റ പാടുണ്ട്. താമരശ്ശേരി പൂനൂര്‍ കുണ്ടത്തില്‍ സുധാകരനെ (62) ആണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വീടിനകത്തെ മുറികളിലും നിലത്തും രക്തപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത പ്രകടിപ്പിച്ചു. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാകൂ എന്ന് …

ഒരൊറ്റ മഴയിൽ കുമ്പള മാർക്കറ്റ് റോഡ് മാലിന്യ കൂമ്പാരത്തിൽ; മത്സ്യത്തൊഴിലാളികളും,വ്യാപാരികളും പ്രതിസന്ധിയിൽ

കുമ്പള:കുമ്പളയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പാളിയതോടെ ഒരൊറ്റ മഴയിൽ തന്നെ മത്സ്യ മാർക്കറ്റ് റോഡ് മാലിന്യ കൂമ്പാരമായി മാറി.സമീപത്തെ വ്യാപാരികൾക്കും, മത്സ്യത്തൊഴിലാളികൾക്കും ഇതു കടുത്ത ദുരിതമായി. മത്സ്യ മാർക്കറ്റിന് സമീപത്തെ മാലിന്യ കൂമ്പാരം നേരത്തെ തന്നെ വാർത്തയിൽ ഇടം പിടിച്ചിരുന്നതാണ്. കുമ്പള ഗ്രാമപഞ്ചായത്ത് പേരിന് കെട്ടിഘോഷിച്ച് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ മാർക്കറ്റ് റോഡിനെ തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ടായിരുന്നു. ഓവുചാലുകൾ മാലിന്യങ്ങൾ കൊണ്ടു മൂടിക്കിടക്കുന്നതിനാൽ മഴവെള്ളവും,പ്ലാസ്റ്റിക് മാലിന്യങ്ങളും റോഡിലൂടെയാണ് ഒഴുകുന്നത്. മാലിന്യം കൊണ്ടു റോഡ് തന്നെ …