കാസര്‍കോട്: വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ ആള്‍ തിരിച്ചെത്തിയില്ലെന്ന് പരാതി. പെരിയ, കല്യോട്ടെ ആറാട്ടു കടവ് ഹൗസിലെ പരേതനായ രാമന്റെ മകന്‍ പുരുഷോത്തമ(52)നെയാണ് കാണാതായത്. സഹോദരന്‍ ടി. കൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ (വ്യാഴം) രാവിലെ ആറുമണിക്കാണ് പുരുഷോത്തമന്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാണാതായ പുരുഷോത്തമനെ കാഞ്ഞങ്ങാട് ഭാഗത്ത് കണ്ടതായി സൂചനയുണ്ട്. നേരത്തെ കല്യോട്ട് സ്‌കൂളില്‍ പി ടി എ പ്രസിഡണ്ടായിരുന്ന പുരുഷോത്തമന്‍ പാചക തൊഴിലാളിയാണ്.







