ഉദുമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെഎ മുഹമ്മദലിയുടെ ഭാര്യ ഇഖ്ബാലുന്നിസ അന്തരിച്ചു

കാസര്‍കോട്: ഉദുമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ എ മുഹമ്മദലിയുടെ ഭാര്യ ഇഖ്ബാലുന്നിസ(79) അന്തരിച്ചു. ഹൈക്കോടതിയില്‍ കുറച്ചുകാലം അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്നു. കണ്ണൂര്‍ സ്വദേശിയും കോയമ്പത്തൂരിലെ വ്യാപാരിയുമായ സിസി ഹംസ സാഹിബിന്റെ മകളാണ്. മക്കള്‍: ഫയാസ് അഹമ്മദ് (ഫിസിയോതെറാപ്പിസ്റ്റ് കെയര്‍വെല്‍ ഹോസ്പിറ്റല്‍), ഫസല്‍ റഹ്‌മാന്‍ (എഞ്ചിനീയര്‍ ഒമാന്‍), ഫൗസിയനിസ, ഫമീദ മരുമക്കള്‍: ഹനീഫ് മളി കുമ്പള, അന്‍വര്‍ ബംഗളൂരു, റുബീന ഫയാസ് (എംബ്രിയോളജിസ്റ്റ്), ഷാഹിദ ഫസല്‍ (പ്രൊഫസര്‍, നാഷണല്‍ യൂണിവേഴ്‌സിറ്റി ഒമാന്‍). സഹോദരങ്ങള്‍: ഡോ. ഖലീലു റഹ്‌മാന്‍ കോയമ്പത്തൂര്‍, അസീസുല്‍ ഹഖ് കണ്ണൂര്‍, സൈനുല്‍ ആബിദീന്‍ ചെന്നൈ, പരേതരായ ഖമറുദ്ദിന്‍, ഫത്താഹുനിസ കണ്ണൂര്‍. ഖബറടക്കം വ്യാഴാഴ്ച അസറിനു ശേഷം ഉദുമ ജുമാ മസ്ജിദില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page