ശബരിമല സ്വര്‍ണ്ണക്കൊള്ള മുന്‍ ദേവസ്വം ബോഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയില്‍

തിരു: ശബരിമല സ്വര്‍ണ്ണപ്പാളി തട്ടിപ്പു കേസില്‍ മുന്‍ ദേവസ്വം ബോഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നാണ് ഇന്നു രാവിലെയാണ് കസ്റ്റഡിയിലെടുത്തത്.
2019ലെ സ്വര്‍ണ്ണപ്പാളി കൊള്ള മറച്ചു വയ്ക്കാന്‍ തുടര്‍ന്നു വന്ന ഭരണ സമിതി പരിശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. ദേവസ്വം ബോഡ് അംഗം അജികുമാര്‍ ഉള്‍പ്പെടെ മറ്റു രണ്ടു പേരെയും ഉടന്‍ അറസ്റ്റു ചെയ്‌തേക്കുമെന്നു സൂചനയുണ്ട്.
സ്വര്‍ണ്ണപ്പാളിയില്‍ എന്തെങ്കിലും അറ്റകുറ്റപ്പണി ആവശ്യമായാല്‍ നിയമപരമായി അതു കോടതിയുടെ അനുമതിയോടെ ആയിരിക്കണമെന്ന വ്യവസ്ഥ ലംഘിച്ചായിരുന്നു സ്വര്‍ണ്ണപ്പാളി ശബരിമലയില്‍ നിന്ന് ഇളക്കി മാറ്റിയത്. എന്നാല്‍ കോടതി അനുമതി വാങ്ങാതെ സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞു കൊണ്ടു പോയത് വാറണ്ടി ഉണ്ടായിരുന്നതു കൊണ്ടാണെന്നു അവകാശവാദവും തട്ടിപ്പായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page