കാസര്‍കോട്: വിവാഹാലോചനകള്‍ മുടക്കുന്നുവെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മിദ്‌ലാജ് എന്നയാള്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.
ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയാണ് പരാതിക്കാരി. മിദ്‌ലാജ് പിന്നാലെ നടന്നു ശല്യം ചെയ്യുകയും വിവാഹാലോചനകളെല്ലാം മുടക്കുകയാണെന്നുംയുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. ശല്യം അസഹനീയമായതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. മിദ്‌ലാജിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.







