വെര്‍ച്വല്‍ വിചാരണയ്ക്കിടെ ഹൈക്കോടതിയിലെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍
ന്യൂഡല്‍ഹി: വെര്‍ച്വല്‍ വിചാരണയ്ക്കിടെ ഹൈക്കോടതിയിലെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ കോടതി നടപടികള്‍ തടസ്സപ്പെട്ടു. ചീഫ് ജസ്റ്റിസിന് മുന്നില്‍ നിരവധി തവണ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിക്കപ്പെട്ടതായാണ് വിവരം. സംഭവത്തില്‍ ഡെല്‍ഹി ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. വിചാരണ പുരോഗമിക്കുന്നതിനിടെ സ്‌ക്രീനില്‍ പെട്ടെന്ന് അശ്ലീല ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയും നിങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശം എത്തുകയുമായിരുന്നു. ഉടന്‍ തന്നെ ഓണ്‍ലൈന്‍ ലിങ്ക് കോടതി അധികൃതര്‍ വിച്ഛേദിച്ചു. കോടതിയുടെ ഐടി വിഭാഗവും സൈബര്‍ സെല്ലും പരിശോധന ആരംഭിച്ചു. സംഭവത്തിന് …
Read more “വെര്‍ച്വല്‍ വിചാരണയ്ക്കിടെ ഹൈക്കോടതിയിലെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍”