കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം
കാസര്‍കോട്: കാസര്‍കോട് ജാല്‍സൂര്‍ ജംഗ്ഷനില്‍ ഒറ്റപ്പെട്ട നിലയില്‍ കാണപ്പെട്ട അസം സ്വദേശിനിയെ കാസര്‍കോട് പൊലീസ് സുരക്ഷാ പരിഗണനയില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ അഭയം നല്‍കുകയും ഒരാഴ്ചക്കുള്ളില്‍ അസമില്‍ ബന്ധപ്പെട്ടു ബന്ധുക്കളെ കാസര്‍കോട്ടെത്തിച്ച് അവര്‍ക്കൊപ്പം തിരിച്ചയക്കുകയും ചെയ്തു. സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ മാനുഷിക നടപടിയെ യുവതിയുടെ ബന്ധുക്കളും വിവരമറിഞ്ഞ നാട്ടുകാരും അഭിനന്ദിച്ചു.ഏപ്രില്‍ 23നാണ് യുവതിയെ പൊലീസ് ജാല്‍സൂര്‍ ജംഗ്ഷനില്‍ കണ്ടെത്തിയത്. മലയാളമോ ഇംഗ്ലീഷോ വശമില്ലാത്ത യുവതിയില്‍ നിന്നു ലഭിച്ച ആധാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസം സ്വദേശിനിയാണെന്നു …