യുഡിഎഫ് ചരിത്ര വിജയം നേടിയത് ആരുടെയെങ്കിലും മിടുക്ക് കൊണ്ടല്ല :സുകുമാരൻ നായർ

കോട്ടയം: കേരളത്തിൽ യുഡിഎഫിനു ലഭിച്ച ചരിത്ര വിജയം ചിലരുടെ മിടുക്ക് കൊണ്ട് ഉണ്ടായതല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു .പിണറായി ഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ മാറ്റത്തിനു വേണ്ടി വോട്ട് ചെയ്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സർക്കാരിനോടുള്ള പ്രതിഷേധം യുഡിഎഫിന് അനുകൂലമായി പ്രതിഫലിച്ചു എന്നേയുള്ളൂവെന്ന് എൻഎസ്എസ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. യുഡിഎഫ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് ഒന്നുമില്ലെന്ന് അദ്ദേഹം തുടർന്നു പറഞ്ഞു. പരിചയമുള്ളവരെയും കഴിവുള്ളവരെയും മുഖ്യമന്ത്രിയാക്കുന്നതാണ് പാർട്ടിക്കും ഭരണത്തിനും നല്ലത്. തിരഞ്ഞെടുപ്പിൽ ആരെയെങ്കിലും ജയിപ്പിക്കണമെന്നോ തോൽപ്പിക്കണമെന്നോ എൻ.എസ്.എസ്. പറഞ്ഞിട്ടില്ല. അർഹമായതല്ലാതെ മറ്റൊന്നും സർക്കാരിൽ നിന്നും നേടിയെടുക്കാൻ എൻഎസ്എസിന് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page