കേരള മുഖ്യമന്ത്രി : എഐസിസി നിരീക്ഷകർ തിരുവനന്തപുരത്ത്; നിയമസഭാ കക്ഷി യോഗം രാവിലെ

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് കോൺഗ്രസ് തിരക്കിട്ട് ചർച്ച തുടരുകയാണ്. നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകൾ വാസ്നിക്കും മുതിർന്ന കോൺഗ്രസ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ചർച്ച തുടരുന്നു. ഇന്ന് രാവിലെ 10.30 നു കെ.പി.സി.സി. ആസ്ഥാനത്തു കോൺസ് നിയമസഭാ കക്ഷിയോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള ചുമതല യോഗം പാർട്ടി നേതൃത്വത്തിൽ വിട്ടു കൊടുത്തേക്കു മെന്നാണ് സൂചന. മുഖ്യമന്ത്രിസ്ഥാനത്തിന് സതീശനും ചെന്നിത്തലയും ആണ് മുന്നിൽ. ഇവരെ മുന്നിൽ നിറുത്തിക്കൊണ്ട് മധ്യസ്ഥ സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി സ്ഥാനത്തേക്കു കടന്നു കൂടാൻ കെ.സി.വേണുഗോപാലും നീക്കം തുടരുന്നുണ്ടെന്ന് സൂചനയുണ്ട്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page