പിണറായിയെ ഈ പരുവത്തിൽ കൊണ്ടെത്തിച്ചത് ഒക്കെ ചങ്ങാതിയെന്ന് എസ്എൻഡിപി നേതാവ് സി കെ വിദ്യാസാഗർ

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെ ഇപ്പോഴത്തെ അവസ്ഥയിലാക്കിയത് ഒക്കെ ചങ്ങാതിയായ വെള്ളാപ്പള്ളി നടേശനാണെന്ന് എസ്എൻഡിപി
കോ ഓർഡിനേഷൻ നേതാവ് സി കെ വിദ്യാസാഗർ അഭിപ്രായപ്പെട്ടു .
വെള്ളാപ്പള്ളി എന്ന വേതാളത്തെ ചുമന്നതിന്റെ കെടുതിയാണ് പിണറായി അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയോടുള്ള സമുദായത്തിന്റെ പ്രതിഷേധം പിണറായിക്കെതിരായ വോട്ടായി മാറുകയായിരുന്നുവെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഓന്തിനെക്കാൾ വേഗത്തിൽ നിറം മാറുന്നയാളാണ് വെള്ളാപ്പള്ളി എന്ന് കൂട്ടിച്ചേർത്തു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page