ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്കിൽ യുഎസ് ഇറാൻ്റെ രണ്ട് കപ്പലുകൾ ആക്രമിച്ചു. ഇതിനെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയും ബാരലിന് 100 ഡോളർ കടക്കുകയും ചെയ്തു.
യുഎഇയുടെ നിലപാട്: ഇറാൻ്റെ ഏകപക്ഷീയമായ തീരുമാനങ്ങളെ അംഗീകരിക്കാനാവില്ലെന്ന് യുഎഇ വ്യക്തമാക്കി.
മേഖലയിലെ സമാധാനം നിലനിർത്താൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ന് ലോക്സഭയിൽ പ്രസ്താവന നടത്തും.
ഹന്താവൈറസ് ഭീതി:
ഒരു വിനോദസഞ്ചാര കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹന്താവൈറസ് ബാധയെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. അഞ്ച് രാജ്യങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ക്യൂബയ്‌ക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി.
ആസിയാൻ ഉച്ചകോടി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഐക്യത്തോടെ നിൽക്കണമെന്ന് ആസിയാൻ ഉച്ചകോടിയിൽ ആഹ്വാനമുയർന്നു.
ചാമ്പ്യൻസ് ലീഗ്: ആഴ്സനലും പിഎസ്ജിയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടും. ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് പിഎസ്ജി ഫൈനലിലെത്തിയത്.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ മെയ് 15-ന് ശേഷം ലിറ്ററിന് 5 രൂപ വരെ വർധനവിന് സാധ്യതയുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തമിഴ്‌നാട്ടിൽ വിജയ് യുഗം: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം കേവല ഭൂരിപക്ഷം നേടി. ദളപതി വിജയ് നാളെ (ഞായറാഴ്ച) രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഡിഎംകെ – കോൺഗ്രസ് സഖ്യത്തിൽ വിള്ളൽ: കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായി ഡിഎംകെ പ്രഖ്യാപിച്ചു.
ലോക്സഭയിൽ ഡിഎംകെ എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി സ്പീക്കർക്ക് കത്ത് നൽകി.
പശ്ചിമ ബംഗാൾ നിയമസഭ പിരിച്ചുവിട്ടു. ബിജെപി നേതാവ് സുവേന്ദു അധികാരി താമസിയാതെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയിൽ പാകിസ്ഥാന് തങ്ങൾ സാങ്കേതിക സഹായം നൽകിയിരുന്നതായി ചൈന ഔദ്യോഗികമായി സമ്മതിച്ചു.
ഹോർമുസ് കടലിടുക്കിലെ സംഘർഷം: ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.
അഹമ്മദാബാദ് വിമാന ദുരന്തം: 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ പുറത്തുവിടുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചു.
കേരളത്തിൽ ജൂൺ ഒന്നിന് തന്നെ കാലവർഷം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ചില ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഹന്തവൈറസ് .രോഗബാധ കപ്പൽ ജീവനക്കാർക്കിടയിൽ കണ്ടെത്തിയതോടെ ഇന്ത്യൻ തുറമുഖങ്ങളിലും നിരീക്ഷണം ശക്തമാക്കി.
കോൺഗ്രസിൽ പുനഃസംഘടന: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കെപിസിസി, ഡിസിസി തലങ്ങളിൽ അഴിച്ചുപണിക്ക് സാധ്യത. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് വരുമെന്ന സൂചനയുള്ളതിനാൽ ബെന്നി ബെഹന്നാൻ പുതിയ കെപിസിസി പ്രസിഡന്റായേക്കും.
യുഡിഎഫിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. വി. ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് വിവിധയിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇത്തരം ചേരിതിരിഞ്ഞുള്ള പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സതീശൻ നിർദ്ദേശിച്ചു.
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരും.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ വെസ്റ്റ് നൈൽ പനി പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. റേഡിയോളജി വിദ്യാർത്ഥിനി അടക്കം രണ്ട് പേർ ബംഗളൂരുവിൽ നിന്ന് രാസലഹരി കടത്തുന്നതിനിടെ പിടിയിലായി. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർക്കും ഇതിൽ പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ.
കൊച്ചിയിൽ എംബിഎ വിദ്യാർത്ഥിനിയെ ആൺസുഹൃത്തിന്റെ മുന്നിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാസർകോട് ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള രാഷ്ട്രീയ നീക്കങ്ങൾ സജീവമാണ്:






