ദേശീയ പാത നിർമ്മാണം: സർവീസ് റോഡുകളിൽ ഗതാഗത കുരുക്ക് തടയാനും മണ്ണിടിച്ചിലും വെള്ളക്കെട്ടും നിയന്ത്രിക്കുന്നതിനും കർശന നടപടിക്ക് നിർദ്ദേശം
കാസർകോട്: ദേശീയ പാതയിലെ മണ്ണിടിച്ചിലും സർവ്വീസ് റോഡിലെ വെള്ളക്കെട്ടും പരിഹരിക്കുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ദേശീയ പാതയിൽ തലപ്പാടി മുതൽ കാലിക്കടവ് വരെ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തദ്ദേശസ്ഥാപന പ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.കാസർകോട് നഗരസഭയിൽ നുള്ളിപ്പാടിയിൽ വാഹനങ്ങൾക്ക് സർവീസ് റോഡിൽ നിന്ന്ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ സംവിധാനമൊരുക്കണമെന്ന് കാസർകോട് നഗരസഭ വൈസ് ചെയർപേഴ്‌സൺ ആവശ്യപ്പെട്ടു. അടിയന്തരമായി പരിശോധിച്ച് ഗതാഗതം സുഗമമാക്കാൻ അധികമായി എൻട്രി പോയിൻ്റ് കൊടുക്കുന്നതിന് നടപടിയെടുക്കാൻ ജില്ലാ കളക്ടർ ദേശീയ …