കാസർകോട്: പൊടിപ്പള്ള – കുമ്പടാജെ – ബെളിഞ്ചെ -നാട്ടക്കല്ല് ജില്ല പഞ്ചായത്ത് റോഡ് വികസിപ്പിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ജനകീയ വികസന സമിതിക്കു ഉറപ്പ് നൽകി. സമിതി പ്രതിനിധികൾ ഇതു സംബന്ധിച്ചു നടത്തിയ നിവേദനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.റോഡിനു
അടിയന്തരമായി ചെയ്യേണ്ട ജോലിആരംഭിച്ചു . റീട്ടാറിങ് ചെയ്തു റോഡ് ഗതാഗത യോഗ്യമാക്കുമെന്നു മരാമത്ത് അധികൃതരോടും കരാറുകാരനുമായും സംസാരിച്ച ശേഷം അദ്ദേഹം ഉറപ്പു പറഞ്ഞു.
ജനകീയ സമിതി അംഗങ്ങൾ ആയ അഡ്വ. പ്രസന്നകുമാർ, ഡോ: വേണുഗോപാൽ കെ, ഫാറൂഖ് കുമ്പടാജെ, നാരായണ ഗോസാട, അബ്ദുൽ റസാഖ് ടി. എം, ഹരീഷ ഗോസാട, ശങ്കര പാട്ടാളി എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു






