കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണ് യുവാവ് മരിച്ചു

മംഗ്‌ളൂരു; മേല്‍ക്കൂരയില്‍ ഷീറ്റ് സ്ഥാപിക്കുന്നതിനിടയില്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണ് യുവാവ് മരിച്ചു. മാര്‍പാഡി, പഡേമന സ്വദേശിയായ ശൗര്യ ആചാര്യ (20)യാണ് മരിച്ചത്. മൂടു ബിദ്രി കടേപ്പലയിലാണ് അപകടം.
പ്രീയൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ് ശൗര്യ. അവധിക്കാലത്ത് ജോലിക്കു പോകുന്നത് വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ഇതിനിടയിലാണ് ശൗര്യയെ മരണം തട്ടിയെടുത്തത്. കടേപ്പല്ല ,ഗാന്ധി ‘നഗറിലെ ഒരു സ്വകാര്യ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഷീറ്റ് പാകുന്നതിനിടയില്‍ ബാലന്‍സ് തെറ്റി താഴേയ്ക്കു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page