കാസര്‍കോട്: തനിച്ചു താമസിക്കുന്ന യുവാവിനെ വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ള, മണിയമ്പാറ, മഞ്ഞോടി ഹൗസിലെ പരേതനായ ദേവണ്ണ നായിക്- ലളിത ദമ്പതികളുടെ മകന്‍ പ്രവീണ (41)യാണ് മരിച്ചത്. കൂലി പണിക്കാരനായ ഇയാള്‍ അവിവാഹിതനാണ്. വീട്ടില്‍ തനിച്ചാണ് താമസം. സഹോദരി നിരവധി തവണ ഫോണ്‍ ചെയ്തിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ (വ്യാഴം) വൈകിട്ട് വീട്ടില്‍ എത്തിയപ്പോഴാണ് പ്രവീണയെമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ബദിയഡുക്ക പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റും.
സഹോദരങ്ങള്‍: ശാരദ, പുഷ്പ, ഉമാവതി, ഗംഗാവതി, സന്തോഷ് കുമാര്‍.






