കാസര്‍കോട്: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചു സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സും സേവ് എര്‍ത്തും ചേര്‍ന്നു നെല്ലിക്കുന്നു ബീച്ച് ശുചീകരിച്ചു. കടപ്പുറത്തു വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.
സ്‌പെഷ്യല്‍ പൊലീസിംഗ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം ജില്ലാ പൊലീസ് ചീഫ് വിജയ് ഭാരത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഷാഹിനാ സലീം, അഡീഷണല്‍ എസ് പി കെ അച്ചുത് അശോക്, എസ് പി സി അഡീഷണല്‍ ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍ പി കെ രാമകൃഷ്ണന്‍, അഡീഷണല്‍ ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ കെ ശശിധരന്‍, കുറുംബാ ഭഗവതി ക്ഷേത്രം ഭരണ സമിതി അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, കാസര്‍കോട് ജി എച്ച് എസ് നായന്മാര്‍ മൂല, തളങ്കര സ്‌കൂള്‍ എസ് പി സി അംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ദിനാഘോഷ പരിപാടിയില്‍ സംബന്ധിച്ചു.







