അപ്പീല്‍തള്ളി; മാസപ്പടി കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി,ഇ ഡിയുടെ നിര്‍ണ്ണായക യോഗം കൊച്ചിയില്‍

കൊച്ചി: മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ രണ്ടാഴ്ച്ചത്തേയ്ക്ക് സമയം അനുവദിക്കണമെന്ന സി എം ആര്‍ എല്‍ കമ്പനി അഭിഭാഷകന്റെ ആവശ്യവും ഹൈക്കോടതി തള്ളി. പുതിയ വിധിയോടെ മാസപ്പടി കേസ് സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകും.
ഇ ഡി അന്വേഷണം ആകാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകള്‍ ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നുത്. ഇതു വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. റെയ്ഡിനു പിന്നാലെയാണ് സി എം ആര്‍ എല്‍ കമ്പനി ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കേന്ദ്ര ഏജന്‍സി അന്വേഷണം, മൗലിക അവകാശങ്ങളുടെ ലംഘനം ആണെന്നാണ് കമ്പനിയുടെ ആരോപണം.

അതേസമയം ഇ ഡി മേധാവി രാഹുല്‍ നവീന്‍ കൊച്ചിയില്‍ എത്തി. ഇന്ന് രാവിലെ 11 മണിക്ക് ഇ ഡിയുടെ നിര്‍ണ്ണായക യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ അടക്കമുള്ളവര്‍ക്കെതിരായ തുടര്‍ അന്വേഷണം ഏതു രീതിയില്‍ തുടരണമെന്ന് തീരുമാനിക്കും. പിണറായിയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവവും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page