ലോക പരിസ്ഥിതി ദിനം: പിലിക്കോട്’നന്മ മരം’ പദ്ധതി

പിലിക്കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പിലിക്കോട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ‘നന്മ മരം’ എന്ന പേരില്‍ വേറിട്ട പദ്ധതി ആവിഷ്‌കരിച്ചു. ‘ആഗോള താപനത്തിന് മരമാണ് മറുപടി’ എന്ന സന്ദേശമുയര്‍ത്തി നടപ്പാക്കുന്ന പദ്ധതിയിലൂടെ പിലിക്കോട്, കാലിക്കടവ് ഭാഗങ്ങളില്‍ അഞ്ചു വര്‍ഷം കൊണ്ട് അഞ്ഞൂറ് ഫലവൃക്ഷത്തൈകള്‍ നട്ട് സംരക്ഷിക്കും. നൂറ് മുന്തിയ ഇനം മാവിന്‍ തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം മിനി ഗ്രൗണ്ട് പരിസരത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. പി വി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാരായ എം കെ ഹരിദാസ്, എന്‍. രവീന്ദ്രന്‍ എന്നിവരും, വി.എം. കുമാരന്‍, പി.പി.രാജന്‍, കെ ബാലചന്ദ്രന്‍, ടി വി ശ്രീധരന്‍, എം കെ രാജശേഖരന്‍, കൊടക്കാട് നാരായണന്‍, കെ വി ദാമോദരന്‍ എന്നിവരും പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page