പോസ്റ്റിൽ നിന്ന് വീണു കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

പാലക്കാട്: കെഎസ്ഇബി ജീവനക്കാരൻ പോസ്റ്ററിൽ നിന്ന് വീണു മരിച്ചു. വൈദ്യുതി വിഭാഗം കരാർ ജീവനക്കാരനായ പാലക്കാട് വടക്കാഞ്ചേരി കുന്നേങ്കാട് ബിജു (37) ആണ് അറ്റകുറ്റപ്പണിക്ക് ഇടയിൽ ഇന്നലെ വൈകിട്ട് അപകടത്തിൽപ്പെട്ടത്. മടപ്പല്ലൂരിൽ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം. വൈദ്യുതാഘാതമേറ്റാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന ജീവനക്കാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടു കയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page