ട്രെക്കിംഗിന് പോയ എം.ബി.എ വിദ്യാര്‍ത്ഥിനിയെ കാണാതായി; കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാര്‍ത്ഥിനിയെ കാണാതായി.നൈനിത്താള്‍ സ്വദേശിനി ബബിത പാണ്ഡെയെ (24) ആണ് ഉത്തരാഖണ്ഡ് ഉത്തരകാശിയിലുള്ള ദയാര ബുഗ്യാല്‍ മലനിരകളിലേക്കുള്ള ട്രക്കിംഗിനിടെ കാണാതായത്. ഇത് സംബന്ധിച്ച് കുടുംബം നല്‍കിയ പരാതിയില്‍, കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍മന്‍പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മെയ് 25-ന് ഡെറാഡൂണിലെത്തിയ സംഘം പിന്നീട് ഹര്‍സില്‍, ഗംഗോത്രി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മെയ് 28-ന് റൈത്തല്‍ ഗ്രാമത്തിലെത്തിയ സംഘം അവിടെയാണ് താമസിച്ചത്. റൈത്തലിലെ സിസിടിവി …