ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു

പത്തനംതിട്ട: ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. അടൂരിനടുത്ത് പറക്കോട് ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ മറിയം ബീവിയാണ് മരിച്ചത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്താണ് ലോറി വീടിന് മുകിലേക്ക് മറിഞ്ഞത്. അപകടത്തില്‍ വീടിന്റെ ഭിത്തി തകർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മറിയം ബീവിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. മണിക്കൂറുകളോളം നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് മറിയം ബീവിയെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page