പുത്തിഗെ, വികാസ് നഗറില്‍ എം ഡി എം എ വേട്ട; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: പുത്തിഗെ, വികാസ് നഗറില്‍ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. കട്ടത്തടുക്ക, വികാസ് നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരനായ അബ്ദുല്‍ സഹദാഫി (31)നെയാണ് കുമ്പള എസ് ഐ സി സനീതും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നു 6.46 ഗ്രാം എം ഡി എം എ പിടികൂടിയതായി പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സ്‌കൂട്ടിയില്‍ കടത്തുന്നതിനിടയിലാണ് യുവാവ് പിടിയിലായതെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page