കടമ്പാര്‍, മജിബയലില്‍ കോഴി അങ്കം; മൂന്ന് കോഴികളും 43,030 രൂപയുമായി അഞ്ചുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കടമ്പാര്‍, മജിബയല്‍ കുമ്പേത്തല്‍ കൊറഗജ്ജ ദേവസ്ഥാനത്തിനു സമീപത്തെ ഒഴിഞ്ഞപറമ്പിലെ കോഴിയങ്ക കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 3 കോഴികളും 43,030 രൂപയുമായി 5 പേര്‍ അറസ്റ്റില്‍. ദക്ഷിണ കന്നഡ പുത്തൂര്‍, ബജത്തൂരിലെ ലിംഗപ്പ ഗൗഡ(70), മജിബയലിലെ സുരേഷ് ഷെട്ടി (32), ദക്ഷിണ കന്നഡ, കദ്രി, ബജെ, കാപ്പിക്കാട്ടെ ജയരാജ് (38), ബേക്കല്‍, ചിത്താരി, ചാമുണ്ഡിക്കുന്ന് മുക്കൂടിലെ ശ്രീഹരി (26), ദക്ഷിണ കന്നഡ, പുത്തൂര്‍ നെക്കിലാടിയിലെ ജോസി മനോജ് ലോബോ (50) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ ശബരീകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാല്‍ മണിയോടെയാണ് സംഭവം. കോഴിയങ്കം നടക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page