മധൂര്‍ ക്ഷേത്ര മുന്‍ ജീവനക്കാരന്‍ സി.എം ദാമോദരന്‍ അന്തരിച്ചു

കാസര്‍കോട്: മധൂര്‍ സിദ്ധിവിനായക മദനന്തേശ്വര ക്ഷേത്രം മുന്‍ ജീവനക്കാരന്‍ സി.എം ദാമോദരന്‍ (75) അന്തരിച്ചു. മധൂര്‍, മണങ്കള സ്വദേശിയാണ്. പരേതരായ മഹാലിംഗ മണിയാണിയുടെയും കല്യാണിയുടെയും മകനാണ്. മക്കള്‍: മഞ്ജുള, മൃദുല. മരുമകന്‍: വിജയന്‍. സഹോദരങ്ങള്‍: സാവിത്രി, രാജീവി.

തേങ്ങ തലയില്‍ വീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു; അപകടം സ്‌കൂള്‍ ബസില്‍ കയറാന്‍ പോകുന്നതിനിടയില്‍

മംഗ്‌ളൂരു: തേങ്ങ തലയില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. ബ്രഹ്‌മാവാര്‍, ഹെരാഞ്ചയിലാണ് സംഭവം. പ്രശാന്ത് പൂജാരി-സുചിത്ര ദമ്പതികളുടെ രണ്ടാമത്തെ മകനായ ദക്ഷ് (അഞ്ച്)ആണ് മരിച്ചത്. അമ്മയുടെ വിരല്‍തുമ്പില്‍ പിടിച്ച് സ്‌കൂള്‍ ബസില്‍ കയറാന്‍ പോവുകയായിരുന്നു ദക്ഷ്. ഇതിനിടയില്‍ 40 അടി ഉയരമുള്ള തെങ്ങില്‍ നിന്നു തേങ്ങ അടര്‍ന്ന് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ മണിപ്പാള്‍ കെഎംസി ആശുപത്രിയില്‍ എത്തിച്ചു. തലച്ചോറിനു ഗുരുതരമായി പരിക്കേറ്റതിനാല്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. കുട്ടിയുടെ …

കഞ്ചിക്കട്ടയിലെ സുരേഷിന്റെ വീടു സംരക്ഷിക്കണം: ബിജെപി

കുമ്പള : കുമ്പള പഞ്ചായത്ത് കഞ്ചിക്കട്ടയിലെ സുരേഷിന്റെ വീട് സംരക്ഷണമെന്നു ബിജെപി കുമ്പള മണ്ഡലം വൈസ് പ്രസിഡണ്ട് വിക്രം പൈ ആവശ്യപ്പെട്ടു. ഏത് നിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ് വീ ടെന്നു അദ്ദേഹം പറഞ്ഞു. അപകടനിലയിലായവീട് സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. ബിജെപി കുമ്പള സൗത്ത് പ്രസിഡണ്ട്സുജിത് റായ്,നോർത്ത് പ്രസിഡന്റ് ശിവപ്രസാദ് റൈ, എന്നിവർ അദ്ദേഹത്തോടപ്പമുണ്ടായിരുന്നു. അപകടമുണ്ടായുടനെ സ്ഥലത്തെത്തിയ വാർഡ് മെമ്പറും ബിജെപി നേതാവുമായ രമേശ് ഭട്ട്, സുരേഷിന്റെ കുടുംബത്തിന് സഹായം അഭ്യർത്ഥിച്ചിരുന്നു.

ടിയാൻമെൻ സ്ക്വയർ ( സ്വർഗീയ സമാധാനത്തിൻ്റെ കവാടം)

കൊടക്കാട് നാരായണന്‍ 1989 ജൂൺ നാലിനു ടിയാനന്‍മെന്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും നേരെ സൈന്യം വെടിയുതിർത്ത സംഭവത്തിന് 37 വയസ് പിന്നിടുമ്പോഴാണ് ചൈനയിലെ ടിയാനൻമെൻ സ്ക്വയർ സന്ദർശിക്കാൻ അവസരം കൈ വന്നത്. പ്രക്ഷോഭത്തെ അനുകൂലിച്ച മാർക്സിസ്റ്റ് ദാർശനികൻ പിഗോവിന്ദപിള്ളയ്‌ക്കെതിരെ സി.പി.എം നടപടി എടുത്ത വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന തൊണ്ണൂറുകളിലാണ് ആദ്യമായി ചൈനയിലെ ടിയാൻമെൻ സ്ക്വയറിനെ കുറിച്ച് കേൾക്കുന്നത് ചെന്നൈയിൽ 1992 ജനുവരിയിൽ നടന്ന സിപിഎമ്മിന്റെ 14-ാം പാര്‍ട്ടി .കോണ്‍ഗ്രസില്‍ വിഷയം ചർച്ചയ്ക്കു വന്നിരുന്നു.ടിയാനന്‍മെന്‍ …

രേഖകളില്ലാതെ ബംഗ്ലാദേശ് പൗരന്മാരുടെ താമസം: കാസര്‍കോട് ജില്ലയില്‍ നടപടി ശക്തമാക്കി പൊലീസ്, ബേക്കലില്‍ രണ്ടു പേര്‍ വലയില്‍, കുടുങ്ങിയത് യുവതീ-യുവാക്കള്‍

കാസര്‍കോട്: രേഖകള്‍ ഇല്ലാതെ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാര്‍ക്കെതിരെ ജില്ലയില്‍ പൊലീസ് നടപടി ശക്തമാക്കി. ചൊവ്വാഴ്ച കാഞ്ഞങ്ങാട്ട് ബംഗ്ലാദേശ് സ്വദേശിനിയായ സല്‍മ കാത്തുലി (31)യെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് നടപടി ഊര്‍ജ്ജിതമാക്കിയത്. വര്‍ഷങ്ങളായി മലപ്പുറം, പെരിന്തല്‍മണ്ണയില്‍ താമസിച്ച് വരുന്ന സല്‍മ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനു സമീപത്തു വച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കാഞ്ഞങ്ങാട്ടുകാരനായ ഒരാള്‍ ജോലി തരപ്പെടുത്തി തരാമെന്നു ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞങ്ങാട്ട് എത്തിയതെന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. പ്രസ്തുത ആള്‍ …

മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയെ പീഡിപ്പിച്ചു; 26കാരന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കണ്ണൂര്‍: മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. മൂര്യാട്, ശരണാലയത്തില്‍ പി.വി അമല്‍ജിത്തി(26)നെയാണ് പിടികൂടിയത്. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മുത്തപ്പന്‍ മഠപ്പുരയിലെ കവര്‍ച്ച; മോഷ്ടാവ് മണിക്കൂറുകള്‍ക്കകം പിടിയില്‍ കൂത്തുപറമ്പ്: മുത്തപ്പന്‍ മഠപ്പുരയില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. നരവൂര്‍, തൈരക്കണ്ടി മഠപ്പുരയില്‍ കവര്‍ച്ച നടത്തിയ മാങ്ങാട്ടിടം പികെ ഹൗസില്‍ പികെ ഷഫ് നാസ് (22)ആണ് പിടിയിലായത്. ഇന്ന് (ബുധന്‍) പുലര്‍ച്ചെയാണ് …

മത്സ്യവ്യാപാരി രണ്ടാം ഭാര്യയുടെ വീടിനു മുന്നില്‍ തീകൊളുത്തി ജീവനൊടുക്കി

കണ്ണൂര്‍: മത്സ്യ വ്യാപാരി രണ്ടാം ഭാര്യയുടെ വീടിനു മുന്നില്‍ തീകൊളുത്തി മരിച്ചു. ശ്രീകണ്ഠാപുരം ചെങ്ങളായി സ്വദേശിയും കുറുമാത്തൂരില്‍ താമസക്കാരനുമായ കംബ്ബാരി, പുതിയപുരയില്‍ മുഹമ്മദ് (63) ആണ് മരിച്ചത്.ഇന്ന് (ബുധന്‍) പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ചെങ്ങളായി, ചേരന്‍കുന്ന്, തോട്ടപ്പാറയിലെ രണ്ടാം ഭാര്യയുടെ വീടിനു മുമ്പിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. മുഹമ്മദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. വിവരമറിഞ്ഞ് ശ്രീകണ്ഠാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം വി വിഷ്ണു പ്രസാദിന്റെ …

‘ഇൻസൈറ്റ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ പുസ്തകം ഡോ. യുയാക്കിം മാർ കൂറിലോസ് പ്രകാശനം ചെയ്തു

പി പി ചെറിയാൻ ഡാലസ്: ഡാലസ് കാരോൾട്ടൻ മാർത്തോമ ഇടവകാംഗം ജോർജ് പി. ആൻഡ്രൂസ് രചിച്ച ‘ഇൻസൈറ്റ്സ് ഫോർ ആൻ അബണ്ടന്റ് ലൈഫ്’ മാർത്തോമ സഭ സഫ്രഗൻ മെത്രാപ്പോലീത്തഡോ. യുയാക്കിം മാർ കൂറിലോസ് പ്രകാശനം ചെയ്തു.ഇടവകാംഗമായ മാത്യൂസ് അബ്രഹാമിൽ നിന്നും പുസ്തകത്തിന്റെ ആദ്യപ്രതി തിരുമേനി ഏറ്റുവാങ്ങി. ഗ്രന്ഥ കർത്താവ് ആമുഖം വിശദീകരിച്ചു .ഫാർമേഴ്‌സ് മാർത്തോമാ റവ എബ്രഹാം വി സാംസൺ കാരോൾട്ടൻ , ഇടവക വികാരി റവ. ജസ്റ്റിൻ പാപ്പച്ചൻ, സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ചർച്ച് വികാരി …

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായി ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌

കാസര്‍കോട് : ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചന്ദ്രഗിരി ലയണ്‍സ് ക്ലബ് മാതൃക പകരുന്നു. ഡയാലിസിസ് യൂണിറ്റ്, ആംബുലന്‍സ് സര്‍വ്വീസ് എന്നിവയിലൂടെ സാമ്പത്തികമായി അവശതയനുഭവിക്കുന്ന ആയിരത്തിലധികം രോഗികള്‍ക്ക് ലയണ്‍സ് ക്ലബ്ബ് സാന്ത്വനം പകര്‍ന്നു. കോവിഡ് കാലത്ത് ആരംഭിച്ച സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ഇന്ന് നിരാലംബരായ രോഗികള്‍ക്ക് ആശ്വാസമായി മാറിക്കഴിഞ്ഞു. ആംബുലന്‍സിന് സ്ഥിരം ഡ്രൈവറില്ലാത്തതിനാല്‍ രോഗികളെയും മരണപ്പെട്ടവരെയും ക്ലബ്ബ് അംഗങ്ങള്‍ തന്നെ സ്വയം ഡ്രൈവ് ചെയ്താണ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. 2022 മുതല്‍ മാലിക് ദീനാര്‍ ആശുപത്രി സൗജന്യ ഡയാലിസിസ് യൂണിറ്റില്‍ ചന്ദ്രഗിരി …

കെ.എസ്.ആര്‍.ടി.സി ബസുകളിലെ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍; പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ജൂണ്‍ 15 മുതല്‍. മന്ത്രി സഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി വിഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. ‘പ്രിയദര്‍ശിനി ‘എന്ന പേരിലായിരിക്കും സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുക. ആദ്യം ഓര്‍ഡിനറി ബസുകളിലാണ് സൗജന്യയാത്ര നടപ്പിലാക്കുക. ഇതുവഴി കെഎസ്ആര്‍ടിസിക്ക് പ്രതിവർഷം 800 കോടി രൂപയുടെ ബാധ്യത ഉണ്ടാകും. ഈ തുക സര്‍ക്കാര്‍ നല്‍കും-മുഖ്യമന്ത്രി പറഞ്ഞു. ആദ്യത്തെ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ ആയിരിക്കും സൗജന്യയാത്ര അനുവദിക്കുക. അതിനു ശേഷം മറ്റു …

ലോകകപ്പ് മത്സരത്തിന്റെ വരവറിയിച്ചു അജാനൂർ പഞ്ചായത്ത് സൗഹൃദ ഫുട്ബോൾ മത്സരം

കാഞ്ഞങ്ങാട്: ആവേശകരമായ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ വരവറിയിച്ചുകൊണ്ട് അജാനൂർ ഗ്രാമ പഞ്ചായത്ത് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പടിഞ്ഞാറേക്കര ടർഫ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ, അർജന്റീന ടീമുകളെ പ്രതിനിധീകരിച്ച് ഗ്രാമപഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മാറ്റുരച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി മത്സരം ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ, അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജുപ്രസംഗിച്ചു. വാശിയേറിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബ്രസീൽ ടീം ഒന്നിനെതിരെ ആറ് ഗോളുകൾക്ക് …

കാസര്‍കോട്ട് വഴി നടക്കണോ?; നായ്ക്കളെ അനുസരിക്കുന്നതു നല്ലത്

കാസര്‍കോട്: കാസര്‍കോട്ട് വഴി നടക്കുന്നതിനു നായ്ക്കൂട്ടത്തെ അനുസരിക്കുന്നതു നല്ലതാണെന്നു കാല്‍ നടയാത്രക്കാര്‍ മുന്നറിയിക്കുന്നു.ഈ പരിഗണനയൊന്നുമില്ലാതെ നടന്നു പോയതിനു അമ്പതോളം പേര്‍ നായകളുടെ കടിയേറ്റു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ജനറല്‍ ആശുപത്രിയില്‍ എത്തിക്കഴിഞ്ഞു. നായകടിക്കുള്ള പ്രതിരോധ കുത്തിവയ്പ് എല്ലാ ആശുപത്രികളിലുമില്ലാത്തതിനാലാണ് കടിയേല്‍ക്കുന്നവര്‍ കാസര്‍കോട്ടെത്തുന്നത്. അതേസമയം പട പേടിച്ചു പന്തളത്തെത്തിയപ്പോള്‍ അവിടെയും പടയെന്നു പറഞ്ഞപോലെ നായയെ പേടിച്ചു കാസര്‍കോട്ടെത്തുന്നവരെയും പ്രധാന റോഡുകളില്‍ സംഘം ചേര്‍ന്നു മുറുമുറുത്തു നടക്കുന്ന നായ്ക്കൂട്ടങ്ങള്‍ പേടിപ്പെടുത്തുന്നു. മറ്റെല്ലാ രംഗത്തുമെന്നപോലെ തെരുവുനായ്ക്കള്‍ ഉണ്ടാകാതിരിക്കാനും നിയമവും പദ്ധതികളും …

പെരിയ, മാരാംകാവിലെ ലക്ഷ്മി അമ്മ അന്തരിച്ചു

കാസര്‍കോട്: പെരിയ, മാരാംകാവിലെ കുഞ്ഞമ്പു നായരുടെ ഭാര്യ ലക്ഷ്മിയമ്മ (96) അന്തരിച്ചു. മക്കള്‍: മാരാംകാവ് രത്‌നാകരന്‍ നായര്‍, കമല, സുശീല, മോഹിനി. മരുമക്കൾ: കുമാരൻ നായർ , കുഞ്ഞിരാമൻ നായർ ,ഗോപാലൻ നായർ ,പ്രേമ . ദേളിയിലെ ആയിഷ ഹജ്ജുമ്മ അന്തരിച്ചു കാസര്‍കോട്: ദേളി, റഹ്‌മത്ത് നഗര്‍, ബി വി മന്‍സിലിലെ അബ്ദുല്ല ഹസന്‍ കടവത്തിന്റെ ഭാര്യ ആയിഷ ഹജ്ജുമ്മ (65) അന്തരിച്ചു. മക്കള്‍: അറഫാത്ത് അബ്ദുല്ല ഹുസൈന്‍, ഹനീഫ് അബ്ദുല്ല ഹുസൈന്‍, റഹ്‌മത്ത് ബീവി. മരുമക്കള്‍: …

നരേന്ദ്രമോദി: തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി അധികാരത്തില്‍; മറി കടന്നത് ജവഹര്‍ലാല്‍ നെഹ്‌റുവിനെ

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയില്‍ തിരഞ്ഞെടുപ്പിലൂടെ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചരിത്രം കുറിച്ചു. ഇതുവരെ ജവഹര്‍ലാല്‍ നെഹ്‌റുവിനായിരുന്നു ഈ സ്ഥാനം. 1952 മുതല്‍ 4398 ദിവസമാണ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്. 2014 മേയില്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ മോദി ഇന്ന് 4399 ദിവസം ഇതേ സ്ഥാനത്തു ഇടവേളകളില്ലാതെ തുടരുകയായിരുന്നു.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 14 വര്‍ഷത്തിലധികം അധികാരത്തിലുണ്ടായിരുന്നുവെങ്കിലും അവര്‍ക്കു ഭരണത്തുടര്‍ച്ച നഷ്ടപ്പെട്ടിരുന്നു.

പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവില്‍ നിന്നു എംഡിഎംഎ പിടികൂടി; മടിക്കൈ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവില്‍ നിന്ന് എംഡിഎംഎ പിടികൂടി. തുടര്‍ന്ന് യുവാവിനെ അറസ്റ്റു ചെയ്തു. മടിക്കൈ, ചാളക്കടവിലെ നിദ മന്‍സിലില്‍ താമസക്കാരനായ മാലോം, മുട്ടോ oകടവിലെ പി സിറാജി(38)നെയാണ് ഹൊസ്ദുര്‍ഗ് എസ്‌ഐ ശാര്‍ങധരനും സംഘവും അറസ്റ്റു ചെയ്തത്.ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാഞ്ഞങ്ങാട് സൗത്ത് ബസ് വെയ്റ്റിംഗ് ഷെഡില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.നീലേശ്വരം പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി വാഹനങ്ങളെ വഴി തിരിച്ചു വിടുന്നതിനാണ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. …

ലോകകപ്പ് ഫുട്ബോൾ കിക്കോഫ് നാളെ: നാടെങ്ങും കളി ആരവത്തിൽ, മൊഗ്രാലിൽ ഇന്ന് വിളംബര ജാഥ

കാസർകോട്:ലോക കപ്പ് ഫുട്ബോളിനെ വരവേൽക്കാൻ ഫുട്ബോൾ ആരാധകർ കാത്തുനിൽപ്പാരംഭിച്ചു. ഇനിയുള്ള ഒരു മാസക്കാലം രാത്രിയും,പകലും ഫുട്ബോൾ പ്രേമികൾക്ക് ഉറക്കമില്ലാ രാത്രികളാണ്.ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വമ്പൻ ടീമുകളുടെ ഫാൻസുകാർ കൂറ്റൻ ഫ്ലക്സുകളും, കട്ടൗട്ടുകളും ഉയർത്തിക്കഴിഞ്ഞു.ഒപ്പം ഫുട്ബോൾ ടൂർണമെന്റ്കളും സജീവമായിരിക്കുന്നു. ഈ പ്രാവശ്യം വലിയ സ്ക്രീനിൽ കളി കാണാൻ കഴിയില്ല എന്നത് ഫുട്ബോൾ ആസ്വാദകരെ നിരാശയിലാക്കുന്നുണ്ട്.മത്സരങ്ങൾ അമേരിക്ക,കാനഡ മെക്സിക്കൻ എന്നീ വടക്കൻ അമേരിക്കൻ രാജ്യങ്ങളിലാണ് നടക്കുന്നത്.കളിനടക്കുന്ന ഈ സമയം ഏഷ്യൻ രാജ്യങ്ങളിൽ പുലർച്ചെയാണ്. അതിനാൽ ക്ലബ്ബുകൾ വലിയ സ്ക്രീനുകൾ സ്ഥാപിച്ചിട്ടില്ല. …

പെരിയ, വില്ലാരംപതിയില്‍ നിര്‍മ്മാണ തൊഴിലാളി തൂങ്ങി മരിച്ചു

കാസര്‍കോട്: പെരിയ, ആയംപാറ, വില്ലാരംപതിയില്‍ നിര്‍മ്മാണ തൊഴിലാളിയായ യുവാവ് വീട്ടിനകത്തു തൂങ്ങി മരിച്ചു. ചാപ്പക്കാലിലെ ദാമോദരന്റെ മകന്‍ എ കെ പ്രശാന്ത് കുമാര്‍ (45) ആണ് മരിച്ചത്. ഇന്നലെ (ചൊവ്വ) രാത്രി ഒന്‍പതരമണിയോടെയാണ് പ്രശാന്തിനെ വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മാതാവ്: പ്രേമ. ഭാര്യ: ശ്രുതി. ഋതിക ഏകമകളാണ്. സഹോദരി: പ്രസീദ.

മഞ്ചേശ്വരത്ത് മണിക്കൂറുകള്‍ക്കിടയില്‍ 2 യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

കാസര്‍കോട്: മഞ്ചേശ്വരത്ത് മണിക്കൂറുകള്‍ക്കിടയില്‍ രണ്ടു യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍, കോട്ടക്കുന്ന് സ്വദേശിയും അഞ്ചുവര്‍ഷമായി മഞ്ചേശ്വരം, ഹൊസബെട്ടു , സ്പൂര്‍ത്തി നഗറില്‍ താമസക്കാരനുമായ ഉമേശന്‍ (40), മഞ്ചേശ്വരം, കീര്‍ത്തേശ്വരത്തെ മനീഷ് (18) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനാണ് ഉമേശന്‍. ചൊവ്വാഴ്ച വൈകുന്നേരം പണികഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങുന്നതിനിടയില്‍ മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനു സമീപത്തു വച്ച് മംഗ്‌ളൂരു ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നു സംശയിക്കുന്നു. അപകടം സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പരേതരായ കോമാറു- …